കിട്ടിയ ഒരു ശിക്ഷയുടെ പേരില്‍ വീണ്ടും ഹിമയ്ക്കെതിരെ പരോക്ഷമായി അമ്പെയ്ത് സാബുമോന്‍ ബിഗ് ബോസ് ഹൗസിലെ മസാജ് വിവാദം

ബിഗ്ബോസ് ഹൗസിലെ ടാസ്കിന്‍റെ പേരില്‍ കിട്ടിയ ഒരു ശിക്ഷയുടെ പേരില്‍ വീണ്ടും ഹിമയ്ക്കെതിരെ പരോക്ഷമായി അമ്പെയ്ത് സാബുമോന്‍. സംഭവം ഇങ്ങനെ ഹിമയ്ക്ക് ലഭിച്ച പണിഷ്മെന്റ് ആയിരുന്നു ഹൗസ് മേറ്റ്സിന് ഹെഡ് മസാജ് നൽകുക എന്നത് ഇതിനായി ഷിയാസ് ടവ്വൽ മാത്രം ഉടുത്ത് ഹിമയോടൊപ്പം ഇരിക്കുന്നതും ഹിമ ഹെഡ് മസാജ് നൽകിയതും.

എന്നാല്‍ ഈ സമയം അങ്ങോട്ട് കയറി വന്ന സാബുമോന്‍ പരിഹസിക്കുന്ന രീതിയിലാണ് സംഭവം എടുത്തത്. "നിനക്ക് ഈ ജന്മം പെണ്ണ് കിട്ടില്ലെടാ ഷിയാസേ" എന്ന് സാബു പറഞ്ഞു. ഇതേ രീതിയില്‍ തന്നെയാണ് ബഷീറും ഈ സംഭവത്തെ എടുത്തത്.

ഷിയാസ് ടവ്വൽ മാത്രം ഉടുത്ത് ഹിമയോടൊപ്പം ഇരിക്കുന്നതും ഹിമ ഹെഡ് മസാജ് നൽകിയതും ആണ് ബഷീറിനെ ചൊടിപ്പിച്ചത്. ബഷീറിന്റെ വാക്കുകളിൽ ഷിയാസ് ചെയ്തത് ശരിയായില്ല എന്നും ഷിയാസിന്റെ സുഹൃത്തുക്കളും വീട്ടുകാരും കാണുന്നത് കൊണ്ട് വില കളയാതെ മാന്യമായി പെരുമാറണം എന്നുമാണ് ബഷീറിന്റെ അഭിപ്രായം.