ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ അഖില്‍ മാരാരുടെ കുടുംബം വന്ന ഫാമിലി എപ്പിസോഡ് വീണ്ടും വൈറല്‍.

ന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബി​ഗ് ബോസ്. രാജ്യത്തെ വിവിധ ഭാഷകളിൽ സംപ്രേഷണം ചെയ്യുന്ന ഷോയുടെ ഏഴാം സീസൺ ആണ് ബി​ഗ് ബോസ് മലയാളത്തിൽ നടക്കുന്നത്. നിലവിൽ ഫാമിലി വീക്കാണ് നടക്കുന്നത്. അകബർ, അനീഷ്, ഷാനവാസ്, ആദില-നൂറ, അനുമോൾ, ആര്യൻ, ജിസേൽ, ബിന്നി തുടങ്ങിയ മത്സരാർത്ഥികളുടെ വീട്ടുകാർ ഷോയിൽ എത്തിക്കഴിഞ്ഞു. ഇതിനിടയിൽ മുൻ സീസണിലെ ഒരു ഫാമിലി എപ്പിസോഡ് ബിബി ആരാധകർ കുത്തിപ്പൊക്കിയിട്ടുണ്ട്. ബി​ഗ് ബോസ് മലയാളം സീസൺ 5ലേത് ആണത്.

ബി​ഗ് ബോസ് മലയാളം ചരിത്രത്തിൽ ആദ്യമായിട്ടാകും അങ്ങനെ ഒരു ഫാമിലി എപ്പിസോഡിനായി പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്നത്. പറഞ്ഞുവരുന്നത് അഖിൽ മാരാരുടെ കുടുംബം വന്ന എപ്പിസോഡിനെ പറ്റിയാണ്. ബി​ഗ് ബോസ് മലയാളം സീസൺ 5ലായിരുന്നു ഇത്. അഖിലിന്റെ വീട്ടുകാരുടെ പ്രമോ മുതൽ ലൈവും എപ്പിസോഡുമെല്ലാം അന്ന് ഏറെ വൈറലായിരുന്നു. മാരാരുടെ കുടുംബം ഹൗസിലേക്ക് എത്തുന്നത് കാണാൻ രാവിലെ മുതൽ അന്ന് ലൈവ് കണ്ട ഒട്ടനവധി പേരുണ്ടായിരുന്നു. ലൈവ് ചാറ്റിൽ നിന്നുതന്നെ അത് വെളിവായ കാര്യമാണ്.

'താരം പതിപ്പിച്ച കൂടാരം' എന്ന ‘ശിക്കാരി ശംഭു’വിലെ പാട്ട് ഒരുപക്ഷേ ഏറ്റവും കൂടുതൽ ആളുകളും കേട്ടതും ഇഷ്ടപ്പെട്ടതും അഖിലിന്റെ വീട്ടുകാർ വന്നപ്പോഴായിരിക്കും. അവരുടെ എൻട്രി സോംങ് ആയിരുന്നു ഇത്. ഈ പാട്ടിനൊപ്പം അഖിൽ മാരാരുടെ മക്കൾ ഓടി വരുന്ന പ്രമോ ബി​ഗ് ബോസ് പ്രേക്ഷകരുടെ മനസിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ബി​ഗ് ബോസ് സീസൺ 7ൽ ഫാമിലി വീക്ക് തുടങ്ങുന്നുവെന്ന് അറിഞ്ഞപ്പോൾ മുതൽ അഖിൽ മാരാരുടെ ഈ പ്രമോ സ്റ്റിൽസ് സോഷ്യൽ മീഡിയ പേജുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ എപ്പിസോഡ് പ്രമോയ്ക്ക് താഴെ ഇപ്പോഴും കമന്റിടുന്നവർ ധാരാളമാണ്. ‘ഇതെപ്പോൾ കണ്ടാലും രോമാഞ്ചം വരുമെന്നാ’ണ് ഇവരുടെ കമന്റുകളും.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്