ബിഗ് ബോസില്‍ പ്രണയം പൂക്കുമോ?, ഷിയാസിനെ വാട്സ് ആപ്പില്‍ ബ്ലോക്കിയതിന്‍റെ കാരണം പേളി പറയുന്നു...
ബിഗ് ബോസിലേക്ക് പുതിയ താരമായി ഷിയാസ് എത്തിയതോടെ സമവാക്യങ്ങളെല്ലാം മാറാന് തുടങ്ങിയിരിക്കുകയാണ്. പുതിയ കുടുംബാംഗത്തോട് വിശേഷങ്ങള് ചോദിച്ചായിരുന്നു മോഹന്ലാല് തുടങ്ങിയത്. ഷിയാസ് വന്നപ്പോള് കുടുംബത്തിന് കൂടുതല് ഊര്ജം കൈവന്നതായി ശ്രീനിഷ് പറഞ്ഞു. ഷിയാസ് നല്ല ആത്മാര്ഥതയുള്ള പയ്യനാണെന്ന് അരിസ്ററോ സുരേഷ് പറഞ്ഞു. നമ്മുടെ ചങ്ങ് ബ്രോയാണ് ഷിയാസെന്ന് പേളി മാണിയും പറഞ്ഞു.
ഷിയാസിനെ വാട്സാപ്പില് ബ്ലോക്ക് ചെയ്തതിന്റെ കാരണവും പേളി വെളിപ്പെടുത്തി. നേരത്തെ ഷിയാസിനെ വാട്സാപ്പില് ബ്ലോക്കിയതായി പേളി പറഞ്ഞിരുന്നു. വാട്സ് ആപ്പില് ബ്ലോക്കാക്കിയതില് തനിക്ക് ഖേദമുണ്ടെന്ന് പേളി പറഞ്ഞു. ബൈറ്റ് വേണമെന്നാവശ്യപ്പെട്ട് പലപ്പോഴും സന്ദേശം അയച്ചതിനാലാണ് ബ്ലോക്ക് ചെയ്തതെന്ന് പേളി വെളിപ്പെടുത്തി. ഷിയാസിനെ ഹിമ മസാജ് ചെയ്ത സമ്പവവും മോഹന്ലാല് സൂചിപ്പിച്ചു.
ഷിയാസ് പ്രത്യേക ചിരിയുമായാണ് ബിഗ് ബോസിലേക്ക് വന്നതെന്ന് അതിഥി പറഞ്ഞു. ഷിയാസിനോട് പ്രത്യേക സ്നേഹമുണ്ടോയെന്ന മോഹന്ലാലിന്റെ ചോദ്യത്തിന് ഷിയാസ് അടുത്ത് വരുമ്പോള് എന്റെ ഹാര്ട്ടിബീറ്റ് ഫാസ്റ്റാകുന്നു എന്നായിരുന്നു അതിഥിയുടെ മറുപടി. അതിഥിയുടെ മറുപടികേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു. ബിഗ് ബോസ് നല്കിയ ടാസ്കില് അതിഥിയെ ചുംബിച്ച് കൊന്ന ഷിയാസിനോട് ഇനി സൂക്ഷിച്ച് മുന്നോട്ട് പോകണമെന്നായിരുന്നു മോഹന്ലാലിന്റെ ഉപദേശം. ഹിന്ദി ബിഗ് ബോസ് പോലെ മലയാളത്തിലും പ്രണയം വിരിയുമോ എന്നാണ് പ്രേക്ഷകര് ഉറ്റുനോക്കുന്നത്.
