Asianet News MalayalamAsianet News Malayalam

ഭൂരിഭാഗം പേര്‍ നോമിനേറ്റ് ചെയ്തിട്ടും രഞ്ജിനി എലിമിനേഷനില്‍ നിന്നും രക്ഷപ്പെട്ടു

  • ബിഗ് ബോസ് ഹൌസില്‍ തിങ്കളാഴ്ച നടന്ന അടുത്ത എലിമിനേഷനായുള്ള നോമിനേഷനില്‍ നാടകീയ നീക്കങ്ങള്‍
Bigg Boss malayalam Srinish is given a special advantage to renjini haridas
Author
First Published Jul 10, 2018, 12:31 AM IST

ബിഗ് ബോസ് ഹൌസില്‍ തിങ്കളാഴ്ച നടന്ന അടുത്ത എലിമിനേഷനായുള്ള നോമിനേഷനില്‍ നാടകീയ നീക്കങ്ങള്‍. എല്ലാ മത്സരാര്‍ത്ഥികള്‍ക്കും അടുത്തവാരം പുറത്ത് പോകേണ്ടയാളെ നിര്‍ദേശിക്കാം, രണ്ട് പേരുകളാണ് നിര്‍ദേശിക്കേണ്ടത്. ഇത്തരത്തില്‍ തിങ്കളാഴ്ചത്തെ നോമിനേഷനില്‍ ബിഗ് ഹൌസ് വീട്ടിലെ അംഗങ്ങളില്‍‌ ഏഴുപേര്‍ നിര്‍ദേശിച്ച പേര് രഞ്ജിനി ഹരിദാസിന്‍റെ ആയിരുന്നു.

ഹിമ ശങ്കര്‍, ദിയ സന, അരിസ്റ്റോ സുരേഷ്, ദീപന്‍, അനൂപ്, സാബു, ബഷീര്‍ എന്നിവരാണ് രഞ്ജിനിയെ നിര്‍ദേശിച്ചത്. സാബു, ഹിമ, അനൂപ് എന്നിവരാണ് മൂന്ന് വോട്ടുമായി പിന്നീട് ലിസ്റ്റില്‍ എത്തിയത്. രഞ്നിയുടെ ക്യാപ്റ്റന്‍ സമയത്തെ പക്ഷപാതപരമായ നിലപാടുകളാണ് രഞ്ജിനിയെ നോമിനേറ്റ് ചെയ്തവരില്‍ ഭൂരിഭാഗവും കാരണം പറഞ്ഞത്. ക്യാപ്റ്റനായ ശ്രീനിഷ് ഈ പ്രക്രിയയില്‍ പങ്കെടുത്തില്ല.  എന്നാല്‍ പിന്നീട് ബിഗ് ബോസ് ഇപ്പോള്‍ ഹൌസ് ക്യാപ്റ്റനായ ശ്രീനിഷിനോട് ഈ എലിമിനേഷന്‍ പട്ടികയില്‍ നിന്നും ഒരാളെ രക്ഷിക്കാന്‍ ആവശ്യപ്പെട്ടു പകരം ഒരാളെ നിര്‍ദേശിക്കാനും പറഞ്ഞു. ഇതിന് പിന്നാലെ ശ്രീനിഷ് രഞ്ജിനി ഹരിദാസിനെ രക്ഷിച്ചു.

പകരം ശ്രീനിഷ് ശ്രീലക്ഷ്മിയെ എലിമിനേഷന്‍ ലിസ്റ്റില്‍ ഇട്ടു, രഞ്ജിനിയുടെ ക്യാപ്റ്റന്‍ കാലം നല്ലതാണ് എന്നാണ് രഞ്ജിനിയെ രക്ഷിക്കാന്‍  ശ്രീനിഷ് പറഞ്ഞ കാരണം. എന്നാല്‍ ശ്രീലക്ഷ്മി ഗ്രൂപ്പ് കളിക്കുന്നു എന്നാണ് ശ്രീലക്ഷ്മിയെ എലിമിനേഷന്‍ ലിസ്റ്റില്‍ ഇട്ടതിന് കാരണമായി ശ്രീനിഷ് പറയുന്നത്. എന്നാല്‍ ശ്രീനിഷ് വളരെ സ്മാര്‍ട്ടായ കളിയാണ് കളിക്കുന്നത് എന്ന് രഞ്ജിനി അഭിപ്രായപ്പെട്ടു.

Follow Us:
Download App:
  • android
  • ios