'പുഴയോട് മഴ ചേര്‍ന്ന്' എന്നു തുടങ്ങുന്ന ഗാനമാണ് ബിജിബാലും മകളും കേരളത്തിനായി സമര്‍പ്പിച്ചിരിക്കുന്നത്. ബിജിബാലിന്റെ മകള്‍ ദയ ബിജിബാലാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പ്രളയത്തിൽ മുങ്ങിയ കേരളത്തിന് കരുത്തും ആത്മവിശ്വാസവും പകർന്ന് സംഗീതസംവിധായകൻ ബിജിബാലും മകൾ ദയ ബിജിബാലും. 'പുഴയോട് മഴ ചേര്‍ന്ന്' എന്നു തുടങ്ങുന്ന ഗാനമാണ് ബിജിബാലും മകളും കേരളത്തിനായി സമര്‍പ്പിച്ചിരിക്കുന്നത്. ബിജിബാലിന്റെ മകള്‍ ദയ ബിജിബാലാണ് ഗാനം ആലപിച്ചിരിക്കുന്നത്.
'വലിയ കാര്യങ്ങളുടെ കുഞ്ഞു പാട്ട്' എന്ന ടാഗ് ലൈനോടെയാണ് ബിജിബാല്‍ ഗാനം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ബിജിബാലാണ്.
ബിജിബാലിന്റെ തന്നെ ബോധി സൈലന്റ് സ്‌കൈപ്പ് ആണ് ഗാനം നിര്‍മിച്ച് പുറത്തിറക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടാണ് ഗാനം അവസാനിക്കുന്നത്.

