തീയേറ്ററുകളില്‍ പ്രേക്ഷകപ്രീതി നേടി തുടരുന്ന പടയോട്ടത്തിന്റെ നിര്‍മ്മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് ആണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.

തീയേറ്ററില്‍ വിജയം നേടിയ ഗോദയ്ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്‍ നായകന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ സജീവ് പാഴൂരാണ് രചന നിര്‍വ്വഹിക്കുന്നത്. തീയേറ്ററുകളില്‍ പ്രേക്ഷകപ്രീതി നേടി തുടരുന്ന പടയോട്ടത്തിന്റെ നിര്‍മ്മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ് ആണ് ഈ ചിത്രവും നിര്‍മ്മിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

അഞ്ജലി മേനോന്റെ സംവിധാനത്തിലെത്തിയ ബാംഗ്ലൂര്‍ ഡെയ്‌സില്‍ സഹനിര്‍മ്മാതാക്കളായി എത്തിയ ബാനറാണ് സോഫിയ പോളിന്റെ നേതൃത്വത്തിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്. പിന്നീട് ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം, മോഹന്‍ലാല്‍ നായകനായ ജിബു ജേക്കബ് ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നിവ ഒരുക്കി. 

ഇതുവരെ ചെയ്ത രണ്ട് സിനിമകളും ഹിറ്റാക്കിയ സംവിധായകനാണ് ബേസില്‍ ജോസഫ്. 2015ല്‍ വിനീത് ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്ത കുഞ്ഞിരാമായണത്തിലൂടെയാണ് ബേസില്‍ സ്വതന്ത്ര സംവിധായകനാവുന്നത്. വലിയ വിളംബരങ്ങള്‍ ഇല്ലാതെയെത്തി അപ്രതീക്ഷിത വിജയം നേടിയ ചിത്രമാണ് ഇത്. കഴിഞ്ഞ വര്‍ഷമെത്തിയ ഗോദ ടൊവീനോയുടെ കരിയറിലെയും പ്രധാന സിനിമകളില്‍ ഒന്നാണ്.