ജനപ്രിയ നായകനായി മാറിക്കൊണ്ടിരിക്കുന്ന ബിജു മേനോന്റെ ആരാധകര്‍ക്ക് വീണ്ടും ഒരു സന്തോഷവാര്‍ത്ത. ബിജു മേനോന്‍ വീണ്ടും ഒരു ലൈറ്റ് കോമഡി സിനിമയില്‍ നായകനാകുന്നു. ഒരായിരം കിനാക്കളില്‍ എന്ന സിനിമയിലാണ് ബിജു മേനോന്‍ നായകനാകുന്നത്.

റാംജി റാവു സ്‍പീക്കിംഗ് എന്ന സിനിമയിലെ ഗാനത്തിന്റെ വരിയാണ് സിനിമയ്‍ക്ക് പേരിട്ടിരിക്കുന്നത്. പ്രമോദ് മോഹന്‍ ആണ് സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഷാരു പി വര്‍ഗീസ് ആണ് നായികയാകുന്നത്.