സിഡ്‌നി: ഓസ്‌ട്രേലിയന്‍ ബിക്കിനി താരം സിന്‍ഡേ ബ്രീ കെല്ലര്‍ കാറപകടത്തില്‍ പൊള്ളലേറ്റ് മരിച്ചു. കഴിഞ്ഞ ദിവസം നോര്‍ത്തേന്‍ ബിച്ചസിലുണ്ടായ അപകടത്തിലാണ് 22കാരിയായ സിന്‍ഡേ മരണപ്പെട്ടത്. ഒരു നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് അപകടം.
വെളുപ്പിന് മൂന്ന് മണിയോടെ അമിതവേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. എഡ്ജ് മോഡല്‍സിന്റെ പ്രമുഖ മോഡലായിരുന്നു സിന്‍ഡേ ബ്രീ. ഇന്‍സ്റ്റഗ്രാമില്‍ നിരവധി ഫോളോവേഴ്‌സുള്ള താരമാണ് സിന്‍ഡേ.
