തെന്നിന്ത്യയിലെ തിരക്കേറിയ താരങ്ങളിലൊരാളാണ് സാമന്ത. മഹാനടി, രംഗസ്ഥലം, ഇരുമ്പ് തിരൈ എന്നി സിനിമകളെല്ലാം പ്രദര്‍ശനത്തിന് തയാറെടുക്കുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന ചിത്ത്രതിലാണ് സാമന്ത ഇപ്പോള്‍ അഭിനയിക്കുന്നത്. എന്നാല്‍ ചിത്രീകരണത്തിനിടെ ഇടയ്ക്ക് ലഭിക്കുന്ന ഇടവേളകള്‍ ആനന്ദകരമാക്കുകയാണ് താരമിപ്പോള്‍.

തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ്‌ചെയ്ത ഒരു ഫോട്ടോയാണ് ഇതിനാധാരം. ബിക്കിനിയിട്ട ഒരു ഫോട്ടോയാണ് ആരാധകര്‍ക്കായി താരം പങ്കുവച്ചത്. ഈ ചിത്രം പങ്കുവച്ച് നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. എന്നാല്‍ ചിത്രം പുറത്തുവന്നതിന് പിന്നാലെ താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകള്‍ രംഗത്ത് എത്തി.

സാമന്തയുടെ വ്യക്തിജീവിതത്തില്‍ കടക്കുന്നില്ല. പക്ഷേ അക്കിനേനി കുടുംബത്തിലെ മരുമകള്‍ ഇത്തരത്തിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് അമ്പരപ്പിച്ചുവെന്നായിരുന്നു ഒരു കമന്റ്. ഇങ്ങനെ കമന്റുകള്‍ തുടര്‍ന്നുകൊണ്ടിരു്ന്നു.

ആരാധകരുടെ തമ്മിലടി കണ്ട് സാമന്ത വെറുതെയിരുന്േനില്ല. ഇവര്‍ക്ക് നല്ല മറുപടിയുമായാണ് താരം രംഗത്ത് എത്തിയത് മറ്റുള്ളവര്‍ ചെയ്യാന്‍ മടിക്കുന്നതിനെ ചെയ്യാന്‍ ധൈര്യം കാട്ടുന്നവളാണ് ഒരു ധീര വന്ിത എന്നായിരുന്നു സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.