ഗര്‍ഭിണിയാണെന്ന വാര്‍ത്തക്കെതിരെ ബിപാഷ ബസു

മുംബൈ:ബോളിവുഡിലെ ബോള്‍ഡ് നടി ബിപാഷ ബസുവും കരണ്‍ സിംഗ് ഗ്രോവറും വിവാഹിതരായിട്ട് രണ്ടുവര്‍ഷം കഴിഞ്ഞു. മനോഹരമായ തങ്ങളുടെ ദാമ്പത്യം ആസ്വദിക്കുന്നതിനിടിയലും ചില ചോദ്യങ്ങള്‍ ബിപാഷയെയും കുടുംബത്തെയും അസ്വസ്ഥരാക്കുന്നുണ്ട്. ഇത്തരം ചോദ്യങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും എതിരെ പ്രതികരിച്ചിരിക്കുകയാണ് ഒടുവില്‍ ബിപാഷ. ബിപാഷ ഗര്‍ഭിണിയാണെന്ന വാര്‍ത്തക്കെതിരെയാണ് താരം തന്നെ രംഗത്തെറിങ്ങയത്.

ഒരു കുട്ടിയുണ്ടാകുന്നത് വളരെ നല്ല കാര്യമാണെന്നും എന്നാല്‍ ഇപ്പോള്‍ മുന്‍ഗണന അതിനല്ലെന്നും ബിപാഷ വ്യക്തമാക്തി. ഇതാദ്യമായല്ല ഇത്തരം ചോദ്യങ്ങള്‍ക്കും വ്യാജ പ്രചരണങ്ങള്‍ക്കും താരം മറുപടി പറയുന്നത്. താന്‍ ഗര്‍ഭിണിയല്ലെന്ന് ഇതിന് മുമ്പ് ട്വിറ്ററിലൂടെ ബിപാഷ പറഞ്ഞിരുന്നു. കാറില്‍ കയറുമ്പോള്‍ മടിയില്‍ ബാഗ് കരുതിയിരുന്നെന്നും ഇതിനെ തുടര്‍ന്ന് ഗര്‍ഭിണിയാണെന്ന ഊഹാപോഹങ്ങള്‍ പ്രചരിച്ചെന്നും താരം തന്നെ വ്യക്തമാക്കിയിരുന്നു.