ബോളിവുഡ് നടി ബിപാഷ ബസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മുംബൈ : ബോളിവുഡ് നടി ബിപാഷ ബസുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസോച്ഛ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ബിപാഷയെ മുംബൈയിലെ ഹിന്ദുജ ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലാണ് നടി ഈ ആശുപത്രിയില്‍ സ്ഥിരമായി സന്ദര്‍ശിച്ച് ചെക്ക് അപ്പുകള്‍ നടത്തിയിരുന്നു. 

ഇതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. നടി സുഖം പ്രാപിച്ചു വരുന്നതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 2015 തൊട്ട് ബിപാഷ ഹിന്ദി സിനിമാ മേഖലയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. 

ഭര്‍ത്താവ് കരണ്‍ സിങ്ങ് ഗ്രോവറിന്‍റെ കൂടെ അഭിനയിക്കാന്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലൂടെ ബോളിവുഡിലേക്ക് ഒരു ഗംഭീര തിരിച്ച് വരവ് നടത്താനുള്ള ഒരുക്കത്തിലാണ് ബിപാഷ.