'അച്ചൻപട്ടത്തിനു പോയ ചക്കര' ഇനി 'ഓറഞ്ച് വാലി'യിലെ ഐപിഎസ് ഓഫീസര്‍!

പ്രണയിനിയുടെ ഹൃദയം തകര്‍ത്ത് അച്ചൻപട്ടത്തിനു പോയ ആ യുവാവിനെ ഓര്‍മ്മയില്ലേ? എന്റെ ഹൃദയത്തിന്റെ വടക്ക് കിഴക്കേ അറ്റത്ത്` എന്ന ഹ്രസ്വചിത്രത്തിലെ അച്ഛന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ബിപിൻ മത്തായിയെ. ഇതാ ഇപ്പോള്‍ ബിപിന്‍ മത്തായി നായകനായ ഒരു മുഴുനീള സിനി റിലീസിന് ഒരുങ്ങുകയാണ്. ഓറഞ്ച് വാലിയെന്ന സിനിമയിലാണ് ബിപിൻ മത്തായി നായകനാകുന്നത്. ഐപിഎസ് ഓഫീസറായിട്ടാണ് ബിപിൻ ചിത്രത്തില്‍ അഭിനയിക്കുന്നത്.

ആർ കെ ഡ്രീം വെസ്റ്റ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആര്‍ കെ ഡ്രീം വെസ്റ്റ് ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നതും എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. ബിപിനൊപ്പം ദീപുലും ചിത്രത്തില്‍ നായകനാകുന്നു. വന്ദിത മനോഹരന്‍, ബാല, പി എന്‍ അല ലക്ഷ്മണ്‍ , മോഹന്‍ ഒല്ലൂര്‍ എന്നിവരും ചിത്രത്തിലുണ്ട്. ഒരു നക്സല്‍ കഥയാണ് ചിത്രം പറയുന്നത്.