മുംബൈ: തമിഴ് സൂപ്പര്‍താരം രജനീകാന്തിന് ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്നം നല്‍കണമെന്ന് മഹാരാഷ്ട്ര ബിജെപി എംഎഎല്‍എ. ബിജെപിയുടെ മഹാരാഷ്ട്ര എംഎല്‍എ അനില്‍ ഗോട്ടെയാണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. ഒപ്പം മഹാരാഷ്ട്ര ഗവണ്‍മെന്‍റ് മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍‍ഡും രജനിക്ക് നല്‍കാന്‍ ഇദ്ദേഹം ആവശ്യപ്പെടുന്നു.

ശിവാജിറാവു ഗെയ്ക്ക്വാദ് എന്ന രജനി ജനിച്ചത് മഹാരാഷ്ട്രയിലാണ്, അദ്ദേഹം ഈ മണ്ണിന്‍റെ മകനാണ്. രജനിക്ക് ഭരതരത്നം നല്‍കാന്‍ മഹാരാഷ്ട്ര നിയമസഭ പ്രമേയം പാസാക്കാനും അനില്‍ ആവശ്യപ്പെടുന്നു. 

ഈ വര്‍ഷത്തെ പത്മവിഭൂഷന്‍ പുരസ്കാരം രജനീകാന്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കി ആദരിച്ചിരുന്നു. 2000ത്തില്‍ രജനിക്ക് പത്മ വിഭൂഷന്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു.