പ്രധാനമന്ത്രിയെയും സുരേഷ് ഗോപി എംപിയെയും വിമര്‍ശിച്ച സംവിധായകന്‍ കമലിനെ ആക്ഷേപിച്ച് ഫ്ലക്സ് ബോര്‍ഡ്. സുരേഷ് ഗോപി ഫാന്‍സ് അസോസിയേഷന്റെ പേരില്‍ കമലിന്റെ വീടിന് മുന്നില്‍ റോഡിലാണ് ബോര്‍ഡ് വച്ചിരിക്കുന്നത്. ബോര്‍ഡില്‍ സുരേഷ് ഗോപിയുടെയും ചെരുപ്പുമാല ചാര്‍ത്തിയ നിലയില്‍ കമലിന്റെയും ഫോട്ടോയുമുണ്ട്.
ഒരു രൂപ സഹായം പോലും നാടിനോ നാട്ടുകാർക്കോ ചെയ്യാത്ത തന്നെപ്പോലെയുള്ള ഒരു വർഗീയവാദിക്ക് സുരേഷ് ഗോപിയെന്ന പാവപ്പെട്ടവരുടെ കണ്ണീരൊപ്പുന്ന പൊതുജനസേവകനെ വിമർശിക്കാൻ എന്ത് യോഗ്യതയാണുള്ളതെന്നാണ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.
