ഒരു വര്‍ഷം മുമ്പ് തീയറ്ററുകളിലെത്തി ശ്രദ്ധയാകര്‍ഷിക്കാതെ പോയ ചിത്രമാണ് ബോബി. എന്നാല്‍ ചിത്രത്തിന്‍റെ ഡിവിഡിക്കുവേണ്ടി ചലച്ചിത്രപ്രേമികള്‍ ഏറെക്കാലമായി മുറവിളി കൂട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ഡിവിഡി ഇതുവരെയും റീലിസ് ചെയ്തിട്ടില്ല. തീയറ്ററില്‍ ഒരു തവണ കൂടി ഭാഗ്യം പരീക്ഷിക്കാനുള്ള നീക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍

കൊച്ചി: മലയാളത്തില്‍ പല ചിത്രങ്ങളും ഡിവിഡി ഇറങ്ങുമ്പോള്‍ ഹിറ്റാകാറുണ്ട്. ആടും ഗപ്പിയുമെല്ലാം അക്കൂട്ടത്തില്‍ പെട്ട ചിത്രങ്ങളാണ്. മിയ ജോര്‍ജും മണിയന്‍ പിള്ള രാജുവിന്‍റെ മകന്‍ നിരഞ്ജും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ബോബി എന്ന ചിത്രത്തിന് ആ ഗതിയുണ്ടാകരുതെന്ന ആഗ്രഹത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

ഒരു വര്‍ഷം മുമ്പ് തീയറ്ററുകളിലെത്തി ശ്രദ്ധയാകര്‍ഷിക്കാതെ പോയ ചിത്രമാണ് ബോബി. എന്നാല്‍ ചിത്രത്തിന്‍റെ ഡിവിഡിക്കുവേണ്ടി ചലച്ചിത്രപ്രേമികള്‍ ഏറെക്കാലമായി മുറവിളി കൂട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ഡിവിഡി ഇതുവരെയും റീലിസ് ചെയ്തിട്ടില്ല. തീയറ്ററില്‍ ഒരു തവണ കൂടി ഭാഗ്യം പരീക്ഷിക്കാനുള്ള നീക്കത്തിലാണ് അണിയറപ്രവര്‍ത്തകര്‍.

ഷെബി ചൗക്കട്ട് ഒരുക്കിയ ചിത്രത്തിന്‍റെ നിര്‍മാതാവ് സഗീര്‍ ഹൈദ്രോസാണ്. തൃശൂര്‍ ബിന്ദുവിലും കൊടകര സിറ്റി സിനിമയിലും ചിത്രം ഇന്ന് പ്രദര്‍ശനത്തിനെത്തും. ഇത് വിജയമായാല്‍ മറ്റ് സ്ഥലങ്ങളിലും റീ റിലീസ് പ്രതീക്ഷിക്കാം.