നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് ആദ്യമായി നായകവേഷത്തിലെത്തുന്ന ചിത്രം ബോബിയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്.
മിയയാണ് ചിത്രത്തിലെ നായിക. കഥയും തിരക്കഥയും എഴുതി ഷെബി സംവിധാനം ചെയ്യുന്ന ചിത്രം സുഹ്‌റ എന്റര്‍ടൈന്‍മെന്റ് സിന്റെ ബാനറില്‍ സഗീര്‍ ഹൈദ്രോസ് നിര്‍മ്മിക്കുന്നു.
അജു, ധര്‍മജന്‍, നോബി തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രശാന്ത് കൃഷ്ണയാണ് ചായാഗ്രഹണം. എഡിറ്റിംഗ് ബാബുരത്‌നം. എസ് രമേശന്‍ നായര്‍, ഹരി നാരായണന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് റോണി റാഫേലും ദേവിക മുരളിയും ഈണം നല്‍കിയിരിക്കുന്നു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു.

