മുംബൈ: ബോളിവുഡ് നടി നിധി അഗര്‍വാളിനെ മുംബൈയിലെ വസതിയില്‍ നിന്ന് ഇറക്കി വിട്ടു. മുംബൈ ബാന്ദ്രയിലെ അപ്പാര്‍ട്ട്മെന്‍റ് സമുച്ചയത്തില്‍ സുഹൃത്തിനൊപ്പമായിരുന്നു നടി താമസിച്ചിരുന്നത്. എന്നാല്‍ നടിയുടെ വരുമാനം അവിഹിത മാര്‍ഗ്ഗങ്ങളിലൂടെയാണെന്ന് ആരോപിച്ചാണ് ഇറക്കി വിട്ടത്. ബംഗലൂരു സ്വദേശിയായ നിധി കഴിഞ്ഞ ആറു മാസമായി ഇവിടെയാണ് താമസം. 

ഒരു നടിക്ക് തനിച്ച് താമസിക്കുക ഇവിടെ വലിയ പ്രയാസമാണ്. ഇപ്പോള്‍ താമസിക്കാന്‍ പുതിയ സ്ഥലം തേടേണ്ട ഗതികേടിലാണ് ഞാന്‍. വളര്‍ന്നു വരുന്ന നടികള്‍ക്ക് മുംബൈയില്‍ താമസിക്കാന്‍ ഒരു സ്ഥലം കണ്ടെത്തുക എളുപ്പമുള്ള കാര്യമല്ല. അവിഹിത മാര്‍ഗ്ഗത്തിലൂടെയാണ് നടികള്‍ പണം സമ്പാദിക്കുന്നതെന്നാണ് പലരുടെയും വിചാരമെന്ന് നിധി പറഞ്ഞു. 

ടൈഗര്‍ ഷ്‌റോഫിന്റെ നായികയായി മുന്നാ മൈക്കല്‍ എന്ന ചിത്രത്തിലാണ് നിധി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാകുന്നതു വരെ മറ്റു പുരുഷന്മാരുമായി ഇടപെടരുതെന്ന് നിധിക്ക് കരാര്‍ വെച്ചതും വലിയ ചര്‍ച്ചയായിരുന്നു.