ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്ത് ദിലീപ് നായകനാകുന്ന പുതിയ ചിത്രമായ 'നീക്കം' ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് രണ്ട് മില്യൺ കാഴ്ചക്കാരെ നേടിയ ഈ ചിത്രം ഒരു പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിലുള്ള ഇമോഷണൽ ത്രില്ലറാണ്.

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം നീക്കം ടീസറിന് രണ്ട് മില്യൺ കാഴ്ചക്കാർ. രണ്ട് ദിവസം മുൻപ് റിലീസ് ചെയ്ത ടീസറിന് മികച്ച പ്രശംസയാണ് ലഭിക്കുന്നത്. ജ​ഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ദിലീപിന്റെ അഭിനയ ജീവിതത്തിൽ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു കഥാപാത്രമാണെന്നാണ് ടീസർ നൽകുന്ന സൂചന.

പൂർണ്ണമായും ഉദ്വോഗത്തിന്റെ നിഴലിലൂടെയാണ് ചിത്രത്തിന്റെ അവതരണം. ഒരു പൊലീസ് സ്റ്റേഷൻ്റെ പശ്ചാത്തലത്തിലൂടയാണ് നീക്കത്തിന്‍റെ കഥാ പുരോഗതി. പൂർണ്ണമായും ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിലൂടെ യാണ് ഈ ചിത്രത്തിൻ്റെ അവതരണം. തുടക്കം മുതൽ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാസഞ്ചാരം. ദിലീപിൻ്റെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേതെന്ന് അണിയറക്കാര്‍ പറയുന്നു. ഒരു നടനെന്ന നിലയിൽ ഏറെ അഭിനയ സാധ്യതകളും നിറഞ്ഞതാണ് ഈ കഥാപാത്രം.

ഉർവ്വശി തിയറ്റേഴ്സ്, പെൻ സ്‌റ്റുഡിയോസ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, ഡോ. ജയന്തിലാൽ ഗഡ, അലക്സ് ഇ കുര്യൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ പ്രൊഡ്യൂസേഴ്സ് സംഗീത് സേനൻ, നിമിത ഫ്രാൻസിസ്, കോ പ്രൊഡ്യൂസർ രഘു സുഭാഷ് ചന്ദ്രൻ. ‌സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, ബിലാസ് ചന്ദ്രൻ, സാദ്ദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ശാരി, ഷെല്ലി എന്നിവരും പ്രധാന താരങ്ങളാണ്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി അറുപത് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം ആയിരുന്നു സിനിമയുടേത്. ചിത്രം വൈകാതെ തിയറ്ററിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming