സി.വി.സിനിയ
മോഹന്‍ലാല്‍ അജോയ് വര്‍മ ചിത്രത്തിന്റെ അവേശത്തിലാണ് ആരാധകര്‍. ഏറെ വ്യത്യസ്ത നിറഞ്ഞ ചിത്രത്തില്‍ ബോളിവുഡിലെ പ്രമുഖര്‍ അണിനിരക്കുന്നുവെന്ന് അണിയറ പ്രവര്‍ത്തകര്‍ ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിനോട് വ്യക്തമാക്കി. ദസ്‌തോല, എസ് ആര്‍ കെ എന്നീ ഹിന്ദി ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മയുടെ ആദ്യ മലയാള ചിത്രമാണിത്. മൈ വൈഫ്‌സ് മര്‍ഡന്‍ ഉള്‍പ്പെടെയുള്ള ഹിന്ദി ചിത്രങ്ങളുടെ എഡിറ്ററായിരുന്ന അജോയ് വര്‍മ തന്നെയായിരിക്കും ഈ ചിത്രത്തിന്റെയും എഡിറ്റര്‍. നവാഗതനായ സാജു തോമസ് ആണ് തിരക്കഥ.
റുസ്തം, റൗഡി റാത്തോര്‍, ക്രിഷ്, ജയ് ഹോ തുടങ്ങിയ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ച സന്തോഷ് തുണ്ടിയിലാണ് ക്യാമറമാന്‍. മോഹന്‍ലാല്‍ വളരെ വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന ചിത്രത്തിന്റെ മേക്കപ്പ് സറ്റൈലിസ്റ്റ് സെറീന ടെക്‌സീറ( 3 ഇഡിയറ്റ്‌സ്, രംഗ്‌ദേ ബസന്തി, ധൂം). ഗോല്‍മാല്‍ എഗൈന്‍, സിംഗം റിട്ടേണ്‍സ്, ദില്‍വാലെ തുടങ്ങിയ സിനിമകളിലെ ആക്ഷന്‍ മാസ്റ്റര്‍ സുനില്‍ റോഡ്രിഗസ് ആക്ഷന്‍ കൈകാര്യം ചെയ്യും.
റാഞ്ചന, ഫില്‍മിസ്ഥാന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയമായ സൗണ്ട് ഡിസൈനിങ് അരുണ്‍ നമ്പ്യാരാണ് ഈ ചിത്രത്തിനും സൗണ്ട് ഡിസൈന്‍ ചെയ്യുന്നത്. (ടോയ്‌ലറ്റ് ഏക് പ്രേം കഥ, സത്യഗ്രഹ, ഫോഴ്‌സ്2 തുടങ്ങിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച ഉദയ് പ്രകാശ് സിങ്ങാണ് ആര്‍ട്ട് ഡയരക്ടര്‍.
മുംബൈ, പൂനെ, സത്താറ, മംഗോളിയ, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലായിരിക്കും ചിത്രീകരണം. ജനുവരി 18 മോഹന്‍ലാല്‍ ജോയ്ന്‍ ചെയ്യും. ജനുവരി, ഫെബ്രുവരി മാസത്തോടെ ചിത്രീകരണം പൂര്‍ത്തിയാകും. മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
