Asianet News MalayalamAsianet News Malayalam

"നിങ്ങളെക്കുറിച്ചുള്ള സത്യവും ഉടന്‍ പുറത്തുവരും": മീ ടൂവിനെ പിന്തുണച്ച അമിതാഭ് ബച്ചനെതിരെ സിനിമാ പ്രവര്‍ത്തക

ബോളിവുഡിനെ പിടിച്ചു കുലുക്കിയ മീ ടൂ ക്യാംപയിനിനെ ശക്തമായി പിന്തുണച്ച ബോളിവുഡ് താരം അമിതാഭ് ബച്ചനെക്കുറിച്ചുള്ള സത്യങ്ങള്‍ ഉടന്‍ പുറത്ത് വരുമെന്ന് സിനിമാ പ്രവര്‍ത്തക സപ്ന ഭവാനി. ബോളിവുഡിലെ തിരക്കേറിയ ഹെയര്‍ സ്റ്റെലിസ്റ്റായ സപ്ന ട്വിറ്ററിലാണ് അമിതാഭ് ബച്ചനെതിരെ ശക്തമായി തുറന്നടിച്ചത്. 

Bollywood hair stylist against amitab bachan in me too capaign
Author
Mumbai, First Published Oct 12, 2018, 9:47 PM IST

മുംബൈ: ബോളിവുഡിനെ പിടിച്ചു കുലുക്കിയ മീ ടൂ ക്യാംപയിനിനെ ശക്തമായി പിന്തുണച്ച ബോളിവുഡ് താരം അമിതാഭ് ബച്ചനെക്കുറിച്ചുള്ള സത്യങ്ങള്‍ ഉടന്‍ പുറത്ത് വരുമെന്ന് സിനിമാ പ്രവര്‍ത്തക സപ്ന ഭവാനി. ബോളിവുഡിലെ തിരക്കേറിയ ഹെയര്‍ സ്റ്റെലിസ്റ്റായ സപ്ന ട്വിറ്ററിലാണ് അമിതാഭ് ബച്ചനെതിരെ ശക്തമായി തുറന്നടിച്ചത്. 

ബോളിവുഡ് താരങ്ങളായ അലോക് നാഥിനെതിരെയും നാനാ പടേക്കറിനുമെതിരായ മീടൂ വെളിപ്പെടുത്തലുകളില്‍ മൗനം പാലിച്ച അമിതാഭ് ബച്ചന്‍ പിറന്നാള്‍ ദിനത്തിലാണ് മീടൂ ക്യാംപയിനിനെ ശക്തമായി പിന്തുണച്ചത്. ''ഒരു സ്ത്രീയ്ക്കും എവിടെ വച്ചും ഒരു തരത്തിലുള്ള മോശം പെരുമാറ്റങ്ങളും നേരിടേണ്ട അവസ്ഥ വരരുത്. പ്രത്യേകിച്ച് അവളുടെ തൊഴിലിടത്തില്‍. അത്തരം അതിക്രമങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം'' അമിതാഭ് ബച്ചന്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് നമ്മുടെ സമൂഹത്തില്‍ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത്. അതിനാല്‍ അവര്‍ക്ക് പ്രത്യേക സുരക്ഷ നല്‍കണമെന്നും ബച്ചന്‍ പറഞ്ഞിരുന്നു. 

ഇതിന് പിന്നാലെയാണ് സപ്ന ഭവാനി ട്വിറ്ററില്‍ പ്രതികരിച്ചത്. ഇതു വരെ കേട്ട ഏറ്റവും വലിയ നുണയാണ് ഇത്. പിങ്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന പരിവേഷം താങ്കള്‍ക്ക് ലഭിച്ചത്. എന്നാല്‍ നിങ്ങളെക്കുറിച്ചുള്ള സത്യവും ഉടന്‍ പുറത്തു വരും. അപ്പോള്‍ മാനസിക സമ്മര്‍ദ്ദം മറികടക്കാന്‍ നഖങ്ങള്‍ മാത്രം കടിച്ചാല്‍ മതിയാവില്ല കൈകള്‍ മുഴുവന്‍ കടിക്കേണ്ട അവസ്ഥയാവുമെന്നും സപ്ന പറയുന്നു. 
This has to be the biggest lie ever. Sir the film Pink has released and gone and your image of being an activist will soon too. Your truth will come out very soon. Hope you are biting your hands cuz nails will not be enough. @SrBachchan #Metoo #MeTooIndia #comeoutwomen https://t.co/gMQXoRtPW3

Follow Us:
Download App:
  • android
  • ios