കട്ട കുടുംബ സ്‌നേഹിയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. ബോളിവുഡിലെ തിരക്കുള്ള താരമാണെങ്കിലും കുടുംബത്തോടൊപ്പമുള്ള ഓരോ നിമിഷങ്ങളും ആനന്ദമാക്കാന്‍ താരം ഏറെ ശ്രമിക്കാറുണ്ട്. പ്രത്യേകിച്ച് മക്കളോടൊപ്പം. ഷാരൂഖിന്‍റെ സ്‌നേഹവും ശ്രദ്ധയുമൊക്കെ പലപ്പോഴും ആരാധകരും അറിഞ്ഞിട്ടുള്ളതാണ്.
കുടുംബത്തോടൊപ്പമുള്ള രസകരമായ നിമഷിങ്ങള്‍ ഷാരൂഖ് ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു ചിത്രമാണ് ആണ് സമൂഹമാധ്യങ്ങളിലൂടെ വൈറലായികൊണ്ടിരിക്കുന്നത്. മക്കളായ സുഹാനയുടെയും അബ്രാമിന്‍റെയും ചിത്രവും അതിനൊപ്പമുള്ള കുറിപ്പുമാണ് കൗതുകമാകുന്നത്.
'അച്ഛനാവുക എന്നതിന്‍റെ ദൗര്‍ഭാഗ്യകരമായ വശം' എന്ന തുടങ്ങുന്ന കുറിപ്പോടുകൂടി സ്‌കൂളിലേക്കുള്ള യാത്രയ്ക്കിലെ കാറില്‍ കുഞ്ഞു അബ്രാമിനെ മടിയിലിരുത്തിയ സുഹനയുടെയും ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ആ ഫോട്ടോയില്‍ താന്‍ വരാത്തതിന്‍റെ വിഷമമാണ് രസകരമായ രീതിയില്‍ ഷാരൂഖ് അവതരിപ്പിച്ചിരിക്കുന്നത്.
അച്ഛനാവുക എന്നതിന്‍റെ ദൗര്‍ഭാഗ്യകരമായ വശം ഇതാണ്. നമ്മള്‍ എല്ലായ്‌പോയും മക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തും എന്നാല്‍ അതില്‍ നമ്മള്‍ ഉണ്ടാവില്ല. എഡിറ്റിംഗ് ആണ് അവിടെ രക്ഷയ്‌ക്കെത്തുന്നത്. ഷാരൂഖ് ട്വിറ്ററിലൂടെ കുറിച്ചു. '
