എന്നാൽ താൻ  സുഖമായിരിക്കുന്നുവെന്നും തനിക്ക് യാതൊരു വിധത്തിലുമുളള അസുഖമില്ലെന്നും നടൻ ട്വിറ്ററിലൂടെ വ്യക്തമാക്കി. പൂർണ്ണമായും ആരോ​ഗ്യവാനാണെന്നും ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്നുമായിരുന്നു ഷാഹിദിന്റെ ട്വീറ്റ്.

ദില്ലി: ജീവിച്ചിരിക്കുന്നവരെ കൊല്ലാനും രോ​ഗികളല്ലാത്തവരെ രോ​ഗിയാക്കാനും സോഷ്യൽ മീഡിയയ്ക്ക് ഉള്ള കഴിവ് അപാരമാണ്. മലയാളസിനിമയിലെ നിരവധി നടൻമാരെയും നടിമാരെയും സോഷ്യൽ മീഡിയ ഇതുപോലെ 'പെട്ടെന്നങ്ങ്' കൊന്നുകളഞ്ഞിട്ടുണ്ട്. ഹിന്ദി നടൻ ഷാഹിദ് കപൂറാണ് സോഷ്യൽ മീഡിയയുടെ ഏറ്റവും പുതിയ ഇര. നടന് വയറിനുള്ളിൽ കാൻസറാണെന്നും താരം ചികിത്സയിലാണെന്നും അതുകൊണ്ടാണ് സിനിമകളിൽ കാണാത്തതെന്നുമായിരുന്നു പ്രചരിച്ച വാർത്ത. 

എന്നാൽ താൻ സുഖമായിരിക്കുന്നുവെന്നും തനിക്ക് യാതൊരു വിധത്തിലുമുളള അസുഖമില്ലെന്നും നടൻ ട്വിറ്ററിലൂടെ വ്യക്തമാക്കി. വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നും ഷാഹിദ് കപൂർ ആവർത്തിക്കുന്നുണ്ട്. പൂർണ്ണമായും ആരോ​ഗ്യവാനാണെന്നും ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്നുമായിരുന്നു ഷാഹിദിന്റെ ട്വീറ്റ്.

'ബാ‍ട്ടി ​ഗുൽ മീറ്റർ ചലു'വാണ് ഷാഹിദിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. എന്നാൽ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. സന്ദീപ് വാം​ഗ സംവിധാനം ചെയ്യുന്ന കബീർ സിം​ഗ് എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്. ലോണാവാലയിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് ഷാഹിദ് കപൂർ.