ബോണി കപൂര്‍ തീരുമാനിച്ചതാണ് ശ്രീദേവിയുടെ കഥ സിനിമയാക്കണം എന്നത്.
ഇന്ത്യന് സ്വപ്ന സുന്ദരി ശ്രീദേവിയുടെ വിയോഗത്തിന്റെ നടുക്കം സിനിമാ ലോകത്തിന് ഇതുവരെ വിട്ട് മാറിയിട്ടില്ല. ഇപ്പോഴിതാ ബോളിവുഡിന്റെ സ്വന്തം
ശ്രീദേവി സിനിമയാകുന്നു. പ്രിയ പത്നിയുടെ വിയോഗത്തില് നിന്നും മോചിതനാകും മുൻപേ ബോണി കപൂര് തീരുമാനിച്ചതാണ് ശ്രീദേവിയുടെ കഥ സിനിമയാക്കണം എന്നത്.
ശ്രീദേവിയുടെ ജീവിതം ഡോക്യൂമെന്ററി ആക്കുമെന്ന് മുമ്പേ തന്നെ ബോണി പറഞ്ഞിരുന്നു. എന്നാല് അതൊരു ഫീച്ചര് സിനിമയായോ ഡോക്യൂമെന്ററിയാണോ എന്ന കാര്യത്തില് തീരുമാനം ആയില്ലെന്നും ബോണി കപൂര് പറഞ്ഞു. ചിത്രത്തിന് ശ്രീ, ശ്രീദേവി അല്ലെങ്കില് ശ്രീ മാം എന്നിങ്ങനെ പേരുകളാണ് തീരുമാനിച്ചിരിക്കുന്നത്. ഇതില് ശ്രീയ്ക്ക് നറുക്ക് വീഴാനാണ് സാധ്യതയെന്നും ബോണി. ചിത്രത്തിന്റെ പ്രഥാമിക ചര്ച്ചകള് നടക്കുന്നതേയുളളൂ എന്നും ബോണി കപൂര് പറഞ്ഞു.
