ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആര്‍ കണ്ണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കര്‍ഷകരുടെ പ്രശ്‍നങ്ങള്‍ പറയുന്ന ഒരു തമിഴ് സിനിമ കൂടി വരുന്നു. അഥര്‍വ നായകനാകുന്ന ബൂമെറാങ് ആണ് റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആര്‍ കണ്ണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

കര്‍ഷകരുടെ ദുരിതങ്ങളും ജലത്തിന്റെ ദൌര്‍ലഭ്യവുമാണ് ബൂമെറാങിന്റെ പ്രമേയമാകുന്നതെന്ന് സംവിധായകൻ ആര്‍ കണ്ണൻ പറഞ്ഞു. സാമൂഹ്യസന്ദേശങ്ങള്‍ നല്‍കുന്ന സിനിമകള്‍ ഹിറ്റാകുന്നത് സന്തോഷം പകരുന്ന കാര്യമാണെന്നും ആര്‍ കണ്ണൻ പറഞ്ഞു. മേഘ ആകാശ് ആണ് ചിത്രത്തിലെ നായിക. ആർ ജെ ബാലാജി, ഇന്ദുജ, സുഹാസിനി, സ്റ്റണ്ട് സിൽവ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ