ഷങ്കറിന്റെ സംവിധാനത്തില്‍, രജനികാന്ത് നായകനായി എത്തിയ ചിത്രമായിരുന്നു 2.0. ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ഇന്ത്യൻ തിയേറ്ററുകളില്‍ ലഭിച്ചത്. അക്ഷയ് കുമാര്‍ ആണ് ചിത്രത്തില്‍ വില്ലനായി എത്തിയത്. ചിത്രം കഴിഞ്ഞദിവസം ചൈനയിലും റിലീസ് ചെയ്‍തിരുന്നു. ചൈനയിലും 2.0 വലിയ നേട്ടം കൊയ്യുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ആദ്യ ദിവസം ചിത്രം ഏകദേശം ഒമ്പത് കോടി രൂപയോളമാണ് നേടിയിരിക്കുന്നത്. 3.41 കോടി രൂപയാണ് പ്രി- റിലീസ് കളക്ഷൻ ചിത്രം നേടിയതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതില്‍ ആദ്യ ദിനം മാത്രം 2.3 കോടി രൂപയാണെന്നുമാണ് റിപ്പോര്‍ട്ട്. ചൈനയില്‍ ചിത്രം റിലീസ് ചെയ്‍തത് 48,000 സ്‍ക്രീനുകളിലാണ്. ആദ്യമായിട്ടാണ് ചൈനയില്‍ ഒരു രജനികാന്ത് ചിത്രം ഇത്രയധികം തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.   570 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. യെന്തിരൻ എന്ന സിനിമയുടെ തുടര്‍ച്ചയാണ് 2.0.