ഗെയിം ചേഞ്ചര്‍ പോലെ വലിയ പരാജയങ്ങളും വര്‍ഷത്തിന്‍റെ ആദ്യ പകുതിയില്‍ ഉണ്ടായി

രാജ്യത്തെ ഏറ്റവും വലിയ ഫിലിം ഇന്‍ഡസ്ട്രികളില്‍ ഒന്ന് ഇന്ന് തെലുങ്ക് ആണ്. ബാഹുബലിക്ക് ശേഷം മറുഭാഷാ പ്രേക്ഷകരിലേക്കും കാര്യമായി റീച്ച് ഉണ്ടാക്കിയ തെലുങ്ക് സിനിമയിലെ മുന്‍നിര താരങ്ങളുടെയെല്ലാം പുതിയ ചിത്രങ്ങള്‍ നിലവില്‍ പാന്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് ലക്ഷ്യമാക്കിയാണ് ഇന്ന് പ്ലാന്‍ ചെയ്യപ്പെടുന്നതും മാര്‍ക്കറ്റ് ചെയ്യപ്പെടുന്നതും. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍ പക്ഷേ ഒരു ചൂതാട്ടം പോലെയാണ്. പ്രേക്ഷകരുടെ പോസിറ്റീവ് അഭിപ്രായങ്ങള്‍ നേടാന്‍ സാധിച്ചാല്‍ വന്‍ ഹിറ്റ്. അല്ലെങ്കില്‍ ദയനീയ പരാജയം. മാര്‍ക്കറ്റ് വലുതായതനുസരിച്ച് ബജറ്റിലും വന്ന വലിയ വ്യത്യാസം ടോളിവുഡിന് സാധ്യതയും അതേസമയം വെല്ലുവിളിയുമാണ്. ഈ വര്‍ഷം ആദ്യ പകുതി പിന്നിടുമ്പോള്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ 9 തെലുങ്ക് സിനിമകളുടെ ലിസ്റ്റ് ആണ് ചുവടെ.

ബോക്സ് ഓഫീസ് സംഖ്യകള്‍ മാത്രം നോക്കിയാല്‍ മലയാളത്തിലെ ഈ വര്‍ഷത്തെ ഹയസ്റ്റ് ഗ്രോസര്‍ ആയ എമ്പുരാന് താഴെ മാത്രമേ എത്തൂ തെലുങ്കിലെ ഈ വര്‍ഷത്തെ ഹയസ്റ്റ് ഗ്രോസര്‍. വെങ്കടേഷ് നായകനായ സംക്രാന്തികി വസ്തുനം ആണ് ആ ചിത്രം. 255.48 കോടിയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം സ്വന്തമാക്കിയത്. എന്നാല്‍ ബജറ്റ് പരിഗണിക്കുമ്പോള്‍ (50 കോടി) എമ്പുരാനേക്കാള്‍ പല മടങ്ങ് നിര്‍മ്മാതാവിന് മെച്ചമുണ്ടാക്കിയ ചിത്രമാണ് ഇതെന്ന് മാത്രം. വലിയ കളക്ഷന്‍ നേടിയിട്ടും ബജറ്റിന്‍റെ ആധിക്യം കൊണ്ട് പരാജയ ചിത്രങ്ങളുടെ ഗണത്തില്‍ പെട്ട ഗെയിം ചേഞ്ചര്‍ ആണ് ടോളിവുഡ് ഹയസ്റ്റ് ഗ്രോസിംഗ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത്. 186.28 കോടി കളക്റ്റ് ചെയ്ത സിനിമയുടെ ബജറ്റ് 400 കോടി ആയിരുന്നു. 10 കോടിയില്‍ താഴെ ബജറ്റില്‍ തയ്യാറായി 57.51 കോടി കളക്റ്റ് ചെയ്ത കോര്‍ട്ട് ആണ് ഈ വര്‍ഷം ആദ്യ പകുതി നിര്‍മ്മാതാവിന് വലിയ ലാഭമുണ്ടാക്കി കൊടുത്ത മറ്റൊരു തെലുങ്ക് ചിത്രം.

2025 ആദ്യ പകുതിയില്‍ ഏറ്റവും കളക്ഷന്‍ നേടിയ 9 തെലുങ്ക് സിനിമകള്‍

1. സംക്രാന്തികി വസ്തുനം- 255.48 കോടി

2. ഗെയിം ചേഞ്ചര്‍- 186.28 കോടി

3. കുബേര- 127.25 കോടി

4. ഡാകു മഹാരാജ്- 126.11 കോടി

5. ഹിറ്റ് 3- 119.48 കോടി

6. തണ്ടേല്‍- 88.89 കോടി

7. മാഡ് സ്ക്വയര്‍- 70.92 കോടി

8. കോര്‍ട്ട്- 57.51 കോടി

9. സിംഗിള്‍- 35.28 കോടി

Asianet News Live | Malayalam News Live | Kerala News Live | Breaking news | ഏഷ്യാനെറ്റ് ന്യൂസ്