മഞ്ഞുമ്മൽ ബോയ്സ് ആണ് നിലവിൽ ആ​ഗോള കളക്ഷനിൽ മുന്നിൽ നിൽക്കുന്ന മലയാള സിനിമ.

2002ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ മലയാളത്തിൽ ഒരു സിനിമ റിലീസ് ചെയ്തു. നടി നവ്യ നായർ. സിനിമ നന്ദനം. നായകൻ പുതുമുഖം. എന്നാൽ മലയാളികൾക്ക് ആളെ വേ​ഗം തന്നെ പിടികിട്ടി. നടി മല്ലികയുടെയും നടന്‍ സുകുമാരന്റെയും ഇളയ മകൻ പൃഥ്വിരാജ്. ആദ്യ സിനിമയിലൂടെ തന്നെ കളംനിറഞ്ഞ താരം ഇന്ന് എത്തി നിൽക്കുന്നത് ഇന്ത്യൻ സിനിമയിലെ തന്നെ അറിയപ്പെടുന്ന നടനും നിർമാതാവും എന്ന ലേബലിൽ ആണ്. ഒപ്പം ലൂസിഫർ എന്ന ബ്ലോക് ബസ്റ്റർ ചിത്രത്തിന്റെ സംവിധായകനും. കാലങ്ങൾ കടന്നുപോയപ്പോൾ പൃഥ്വി എന്ന നടനിലും വൻ മാറ്റം വന്നു. ഇത്രയും കാലത്തിനിടയിൽ അദ്ദേഹം എന്താണ് ആർജ്ജിച്ചെടുത്തതെന്നതിന് ഏറ്റവും വലിയ ഉദാഹരണം ആയിരിക്കുകയാണ് ആടുജീവിതം എന്ന ചിത്രം. 

നജീബ് എന്ന കഥാപാത്രമായി പൃഥ്വിരാജ് സ്ക്രീനിൽ എത്തിയപ്പോൾ പ്രേക്ഷകരുടെ മനവും കണ്ണും ഒരുപോലെ നിറഞ്ഞു. നടൻ നടത്തിയ ട്രാൻസ്ഫോമേഷൻ കണ്ട് അമ്പരന്നു. അദ്ദേഹത്തിന്റെ ഡെഡിക്കേഷന് ലഭിച്ച വലിയ സമ്മാനം തന്നെയാണ് തിയറ്ററുകളിൽ മുഴങ്ങി കേൾക്കുന്ന കയ്യടികൾ. റിലീസ് ദിനം മുതൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിലും മിന്നും വേ​ഗത്തിൽ പായുകയാണ്. 

ആദ്യനാല് ദിവസത്തിൽ 50 കോടി ക്ലബ്ബിൽ ഇടം നേടിയ ആടുജീവിതം നിലവിൽ 80 കോടിയോളം രൂപ സ്വന്തമാക്കി. കേരളത്തിൽ 35.10 കോടിയും. ആ​ഗോളതലത്തിൽ പണംവാരിയ മലയാള സിനിമകളുടെ പട്ടികയിൽ ആറാം സ്ഥാനവും ആടുജീവിതം സ്വന്തമാക്കി. രണ്ട്, മൂന്ന് ദിവസത്തിൽ 100 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. 

ബജറ്റ് 75 കോടി ? 'കത്തനാരി'ന് മുന്നിൽ ആരെല്ലാം മുട്ടുമടക്കും ? ജയസൂര്യ കാത്തുവച്ചിരിക്കുന്നത് ബ്രഹ്മാണ്ഡം !

അതേസമയം, മഞ്ഞുമ്മൽ ബോയ്സ് ആണ് നിലവിൽ ആ​ഗോള കളക്ഷനിൽ മുന്നിൽ നിൽക്കുന്ന മലയാള സിനിമ. 200 കോടി ക്ലബ്ബിൽ ഇടംനേടിയ ചിത്രം 220 കോടിയും പിന്നിട്ട് ജൈത്ര യാത്ര തുടരുകയാണ്. 2018, ലൂസിഫര്‍, പുലിമുരുകന്‍, പ്രേമലു എന്നിവയാണ് പൃഥ്വിക്ക് മറികടക്കേണ്ട മറ്റ് സിനിമകള്‍. ആടുജീവിതത്തിന്റെ ​ഗ്രോസ് കണ്ടിട്ട് 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചേക്കാം എന്നാണ് കരുതപ്പെടുന്നത്. അതിന് ആടുജീവിതത്തിന് ഇനി വേണ്ടത് 120കോടി അടുപ്പിച്ച സംഖ്യയാണ്. ആ കടമ്പ പൃഥ്വിരാജ് ചിത്രം കടക്കുമോ ഇല്ലയോ എന്നത് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..