താമർ സംവിധാനം ചെയ്ത ചിത്രമാണ് സർക്കീട്ട്.

കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ആസിഫ് അലി നായകനായി എത്തുന്ന ചിത്രം. ഇതായിരുന്നു സർക്കീട്ടിലേക്ക് പ്രേക്ഷകരെ അടുപ്പിച്ച പ്രധാന ഘടകം. ഒടുവിൽ മെയ് 8ന് ചിത്രം തിയറ്ററുകളിലേക്ക് എത്തുകയും ചെയ്തു. മനുഷ്യ ബന്ധങ്ങൾക്കിടയിലെ വൈകാരികതയുടെ ആഴവും വ്യാപ്തിയും പറഞ്ഞ ചിത്രം പ്രേക്ഷക പ്രശംസയും നേടി. എന്നാൽ തിയറ്ററുകളിൽ കയ്യടി നേടുന്ന സർക്കീട്ടിന് ബോക്സ് ഓഫീസിൽ അത്ര നല്ല പ്രകടനം കാഴ്ച വയ്ക്കാൻ സാധിച്ചില്ലെന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 

ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ആദ്യദിനം 37 ലക്ഷമാണ് ആസിഫ് അലി ചിത്രം നേടിയത്. രണ്ടാം ദിനം അത് 32 ലക്ഷമായി. എന്നാൽ മൂന്നാം ദിനം നാല് ലക്ഷം രൂപ മാത്രമാണ് സർക്കീട്ടിന് നേടാനായതെന്ന് റിപ്പോർട്ട് പറയുന്നു. നാലാം ദിനം അത് 48 ലക്ഷവും 16 ലക്ഷം, 15 ലക്ഷം എന്നിങ്ങനെ അഞ്ചും ആറും ദിവസങ്ങളിലും സർക്കീട്ട് നേടി. ആകെ ഇന്ത്യ നെറ്റ് കളക്ഷൻ 1.88 കോടിയാണ്. ആറ് ദിവസത്തെ ആ​ഗോള കളക്ഷൻ 2.1 കോടിയാണെന്നും സാക്നിൽക്ക് റിപ്പോർട്ട് ചെയ്യുന്നു. 

താമർ സംവിധാനം ചെയ്ത ചിത്രമാണ് സർക്കീട്ട്. അദ്ദേഹം തന്നെയാണ് തിരക്കഥ രചിച്ചതും. അമീര്‍ എന്നാണ് ആസിഫ് അലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ദിവ്യ പ്രഭ, ദീപക് പറമ്പോള്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീൺ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..