Asianet News MalayalamAsianet News Malayalam

സർപ്രൈസ് ഹിറ്റടിച്ചു, ഓടിയത് 75 ദിവസം, നേടിയത് എത്ര ? തലവന്‍ ഒഫീഷ്യൽ ഫൈനൽ കളക്ഷൻ

2024 മെയ് 24നാണ് തലവൻ റിലീസ് ചെയ്തത്.

actor biju menon and asif ali movie thalavan final box office collection
Author
First Published Aug 14, 2024, 2:01 PM IST | Last Updated Aug 14, 2024, 2:01 PM IST

രു മുൻവിധിയും നൽകാതെ വന്ന് ഹിറ്റ് അടിച്ച് പോകുന്ന ചില സിനിമകൾ ഉണ്ട്. സമീപകാലത്ത് മലയാളത്തിൽ അത്തരം നിരവധി സിനിമകൾ റിലീസ് ചെയ്തിരുന്നു. അക്കൂട്ടത്തിലൊന്നാണ് തലവൻ. ബിജു മേനോൻ, ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണിത്. റിലീസ് ദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും കസറി. 

2024 മെയ് 24നാണ് തലവൻ റിലീസ് ചെയ്തത്. നിലവിൽ എഴുപത്തി അഞ്ച് ദിവസം പൂർത്തിയാക്കി പ്രദർശനം അവസാനിപ്പിക്കുന്ന ചിത്രത്തിന്റെ ആകെ ബിസിനസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. 46.6 കോടിയാണ് തലവൻ നേടിയതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. 

റിലീസിന് ശേഷം മികച്ച പ്രേക്ഷകാഭിപ്രായം നേടി കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രമാണ് തലവന്‍. ഉലകനായകൻ കമൽ ഹാസൻ ഉൾപ്പെടെയുള്ളവരുടെ കയ്യടി ഈ ചിത്രം നേടിയെടുത്തു. ആസിഫ് അലി, ബിജു മേനോൻ, ജിസ് ജോയ് എന്നിവരുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായും തലവൻ മാറി. നിലവിൽ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ രൂപത്തിൽ ആണ് തലവൻ അവതരിപ്പിച്ചത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളില്‍ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നായിരുന്നു നിർമ്മാണം. രചിച്ചത് ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരുടേതാണ് രചന.

ബജറ്റ് 60 കോടി, എട്ട് വർഷത്തെ പ്രയത്നം, ഒടുവില്‍ ആ മലയാള സൂപ്പര്‍താര ചിത്രം തിയറ്ററുകളിലേക്ക്..

അനുശ്രീ, മിയ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരും തലവനിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിന് സംഗീതമൊരുക്കിയത് ദീപക് ദേവ്, ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി, മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യൂം - ജിഷാദ്, ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ - സാഗർ, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് - ഫർഹാൻസ് പി ഫൈസൽ, അഭിജിത്ത് കെ എസ്, പ്രൊഡക്ഷൻ മാനേജർ - ജോബി ജോൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷെമീജ് കൊയിലാണ്ടി, പ്രൊഡക്ഷൻ കൺട്രോളർ - ആസാദ് കണ്ണാടിക്കൽ, പി ആർ ഒ - വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ. നിലവിൽ ഒടിടി റിലീസിന് ഒരുങ്ങുകയാണ് തലവൻ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios