ഇന്ത്യയില്‍ നിന്ന് മാത്രം നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്.

ധനുഷ് നായകനായി വേഷമിട്ട് വന്ന ചിത്രമാണ് രായൻ. ധനുഷ് നായകനായ രായൻ 106 കോടി രൂപയിലധികം ആഗോളതലത്തില്‍ നേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം നേടിയ കളക്ഷന്റെ കണക്കുകള്‍ സാക്നില്‍ക് പുറത്തുവിട്ടതാണ് ചര്‍ച്ചയാകുന്നത്. ധനുഷ് നായകനായ രായൻ 60.1 കോടിയാണ് ഇന്ത്യയില്‍ നിന്ന് മാത്രമായി നെറ്റ് കളക്ഷൻ നേടിയത്

ഒരാഴ്‍ച കൊണ്ട് രായൻ നേടിയ കളക്ഷന്റെ കണക്കുകളാണ് പുറത്തുവിട്ടത്. അടുത്ത കാലത്ത് തമിഴില്‍ നിന്നുള്ള സിനിമകള്‍ പ്രതീക്ഷിച്ചത്ര വിജയം നേടാനാകാതെ തളരുമ്പോള്‍ കളക്ഷനില്‍ രായൻ കുതിക്കുന്നതാണ് കാണാനാകുന്നത്. ഇന്നോളമുള്ള ധനുഷിന്റെ മികച്ച ഓപ്പണിംഗ് കളക്ഷനാണ് രായന്റേത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും ധനുഷിന്റെ മികച്ച ഹിറ്റ് സിനിമയായി മാറിയിരിക്കുന്നു രായൻ എന്നാണ് ആഗോള കളക്ഷൻ കണക്കുകള്‍.

ധനുഷ് രായൻ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന് ധനുഷാണ്. ഛായാഗ്രാഹണം ഓം പ്രകാശാണ് നിര്‍വഹിച്ചിരിക്കുന്നത്. ധനുഷ് നായകനായ രായന്റെ സംഗീത സംവിധാനം എ ആര്‍ റഹ്‍മാനാണ് നിര്‍വഹിച്ചിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മുമ്പ് അധോലോക നായകനുമാണ് കഥാപാത്രം എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്നതും ആകര്‍ഷണീയമാണ്.

Read More: 'ഐക്യത്തിന്റെ ശക്തി കാണിക്കാം', വയനാട് ദുരന്ത മേഖലയിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സല്യൂട്ടെന്നും മോഹൻലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക