Asianet News MalayalamAsianet News Malayalam

കങ്കണയുടെ 'തേജസ്' തകര്‍ന്നു, ദുരന്തമായി കളക്ഷൻ, ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് പുറത്ത്

കങ്കണ നായികയായി വേഷമിട്ട തേജസിന്റെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടു.

 

Actor Kangana Ranut Tejas collection report out earns only 3 80 crore hrk
Author
First Published Oct 30, 2023, 12:28 PM IST

കങ്കണയുടെ തേജസിന് വൻ തിരിച്ചടി. ബോക്സ് ഓഫീസില്‍ കങ്കണയുടെ പുതിയ ചിത്രം തേജസ് തകര്‍ന്നു വീണിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. വൻ പ്രതീക്ഷയുമായി എത്തിയ കങ്കണയുടെ ചിത്രത്തിന് ഒരു ചലനവും ഉണ്ടാക്കാനായില്ല. തേജസിന് ആകെ 3.80 കോടിയാണ് ഇതുവരെ നേടാനായിട്ടുള്ളത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

സര്‍വേഷ് മേവരയാണ് തേജസിന്റെ സംവിധാനം. അൻഷുല്‍ ചൗഹാനും വരുണ്‍ മിത്രയും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലുണ്ട്. ഹരി കെ വേദാനന്തമാണ് ഛായാഗ്രാഹണം. ശസ്വത് സച്ച്ദേവാണ് തേജസിന്റെ സംഗീതം.

കങ്കണ നായികയാകുന്ന 'എമര്‍ജൻസി' എന്ന ചിത്രവും വൈകാതെ പ്രദര്‍ശനത്തിനെത്താനുണ്ട്. സംവിധാനവും കങ്കണയാണ് എന്ന പ്രത്യേകതയുണ്ട്. ടെറ്റ്സുവോ ന​ഗാത്തയാണ് ഛായാഗ്രാഹണം. റിതേഷ് ഷാ കങ്കണയുടെ ചിത്രത്തിന്റെ തിരക്കഥ എഴുതുമ്പോള്‍ തന്‍വി കേസരി പശുമാര്‍ഥിയാണ് 'എമര്‍ജൻസി'യുടെ അഡിഷണല്‍ ഡയലോ​ഗ്‍സ് ഒരുക്കുന്നത്.

ആദ്യമായി കങ്കണ റണൗട് സ്വതന്ത്ര സംവിധായികയാകുന്ന പ്രൊജക്റ്റ് എന്ന നിലയില്‍ പ്രത്യേകതയുള്ള 'എമര്‍ജൻസി' മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ നടിയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. കങ്കണ റണൗടിന്റെ രണ്ടാമത് സംവിധാനമാണിത്'. നായികായ കങ്കണ റണൗട്ട് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ 'മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സി'യായിരുന്നു നടി സംവിധാനം ചെയ്‍ത ആദ്യ ചിത്രം. ഇത് കൃഷ് ജഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്‍തത് എന്നതിനാല്‍ 'എമര്‍ജൻസി'യാണ് നടിയുടെ ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്. കങ്കണ റണൗട്ടിന്റെ 'എമര്‍ജൻസി' എന്ന ചിത്രത്തിനറെ അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്ത് അസോസിയേറ്റ് പ്രൊഡ്യൂസര്‍ അക്ഷത് റണൗത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സമീര്‍ ഖുറാന എന്നിവരാണ്. പ്രൊഡക്ഷന്‍ ഡിസൈനര്‍ രാകേഷ് യാദവ്. പേരു സൂചിപ്പിക്കുന്ന അടിയന്തരാവസ്‍ഥ പ്രമേയമാക്കിയുള്ള ചിത്രത്തിന്റെ വസ്‍ത്രാലങ്കാരം ശീതള്‍ ശര്‍മ നിര്‍വഹിക്കുമ്പോള്‍ സംഗീത സംവിധാനം ജി വി പ്രകാശ് കുമാറാണ്.

Read More: ജോജു നായകനായ പുലിമട, പുതിയ വീഡിയോ ഗാനം പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios