കേരളത്തിന് പുറത്തും മികച്ച ബുക്കിംഗ് ആണ് ചിത്രം നേടുന്നത്. 

സുരാജ് വെഞ്ഞാറമൂട് പൃഥ്വിരാജ് (Prithviraj Sukumaran) എന്നിവർ കേന്ദ്ര‌കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ജന​ഗണമന'(Jana Gana Mana). ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷക നിരൂപക- പ്രശംസകൾ ഒരുപോലെ നേടി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ബോക്സ് ഓഫീസ് അപ്ഡേറ്റുകളാണ് പുറത്തുവരുന്നത്. 

ട്വിറ്ററിലെ ബോക്സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകളുടെ കണക്ക് അനുസരിച്ച് അഞ്ച് ദിവസത്തിൽ 20 കോടി ചിത്രം നേടിയെന്നാണ് കണക്ക്. ലോമമെമ്പാടുമായുള്ള കളക്ഷനാണിത്. ചിത്രം റിലീസ് ആയി മൂന്ന് ദിവസം പിന്നിട്ടപ്പോൾ കേരളത്തില്‍ നിന്നു മാത്രം 5.15 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിന്‍റെ കളക്ഷന്‍ കണക്കുകള്‍ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കേരളത്തിന് പുറത്തും മികച്ച ബുക്കിംഗ് ആണ് ചിത്രം നേടുന്നത്. 

Scroll to load tweet…

കഴിഞ്ഞ മാസം 28നായിരുന്നു ചിത്രത്തിന്റെ റിലീസ്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ആണ്. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍.

Scroll to load tweet…

ശ്രീ ദിവ്യ, ധ്രുവന്‍, ശാരി, രാജ കൃഷ്‍ണമൂര്‍ത്തി, പശുപതി, അഴകം പെരുമാള്‍, ഇളവരശ്, വിനോദ് സാഗര്‍, വിന്‍സി അലോഷ്യസ്, മിഥുന്‍, ഹരി കൃഷ്‍ണന്‍, വിജയകുമാര്‍, വൈഷ്‍ണവി വേണുഗോപാല്‍, ചിത്ര അയ്യര്‍, ബെന്‍സി മാത്യൂസ്, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്‍ണ, ജോസ്‍കുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, രാജ് ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ. യുവഛായാഗ്രാഹകരില്‍ ശ്രദ്ധേയനായ സുദീപ് ഇളമണ്‍ ആണ് സിനിമാറ്റോഗ്രാഫര്‍. 'അയ്യപ്പനും കോശി'യും ക്യാമറയില്‍ പകര്‍ത്തിയത് സുദീപ് ആയിരുന്നു. ലൈന്‍ പ്രൊഡ്യൂസര്‍മാര്‍ ഹാരിസ് ദേശം, സന്തോഷ് കൃഷ്‍ണന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നവീന്‍ പി തോമസ്. സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, ഡിസൈന്‍ ഓള്‍ഡ്‍മങ്ക്‍സ്. എഡിറ്റിംഗും ഡിഐയും ശ്രീജിത്ത് സാരംഗ്.

പെരുന്നാള്‍ റിലീസുകളിലും കുലുങ്ങാതെ കേരളത്തില്‍ കെജിഎഫ് 2; 20 ദിവസത്തില്‍ നേടിയത്

കേരളത്തിലെ എക്കാലത്തെയും വലിയ റിലീസ് ദിന കളക്ഷന്‍ നിലവില്‍ കെജിഎഫ് 2ന്‍റെ (KGF 2) പേരിലാണ്. വി എ ശ്രീകുമാറിന്‍റെ മോഹന്‍ലാല്‍ ചിത്രം ഒടിയന്‍റെ ഓപണിംഗ് തകര്‍ത്തുകൊണ്ടാണ് കെജിഎഫ് 2 കേരളത്തില്‍ റെക്കോര്‍ഡ് ഇട്ടത്. ഏപ്രില്‍ 14ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ആദ്യദിനം കേരളത്തില്‍ നിന്ന് നേടിയത് 7.48 കോടി ആയിരുന്നു. ഇപ്പോഴിതാ 20 ദിനങ്ങള്‍ക്ക് ഇപ്പുറവും കേരളത്തിലെ പ്രധാന സെന്‍ററുകളിലൊക്കെ ചിത്രം മികച്ച ഒക്കുപ്പന്‍സിയിലാണ് തുടരുന്നത്. പെരുന്നാള്‍ റിലീസുകളായി മൂന്ന് മലയാള ചിത്രങ്ങള്‍ എത്തിയിട്ടും കെജിഎഫ് 2നെ ബാധിച്ചിട്ടില്ല എന്നതും കൌതുകകരമാണ്.

കേരളത്തില്‍ 20 ദിവസങ്ങള്‍ കൊണ്ട് ചിത്രം 59.75 കോടി നേടി എന്നാണ് ട്വിറ്ററിലെ ബോക്സ് ഓഫീസ് ട്രാക്കിംഗ് ഹാന്‍ഡിലുകള്‍ പറയുന്നത്. കേരള ബോക്സ് ഓഫീസിനെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. കേരളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളായ പുലിമുരുകന്‍, ബാഹുബലി 2, ലൂസിഫര്‍ എന്നിവയ്ക്കു താഴെ നാലാം സ്ഥാനത്താണ് നിലവില്‍ കെജിഎഫ് 2 എന്നും അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രചരിക്കുന്നുണ്ട്. മലയാളത്തിലെ പെരുന്നാള്‍ റിലീസുകള്‍ എത്തിയിട്ടും കെജിഎഫ് 2 നേടുന്ന ഈ മികച്ച പ്രതികരണം തിയറ്റര്‍ ഉടമകളെപ്പോലും അമ്പരപ്പിക്കുന്നുണ്ട്. റംസാന്‍ മാസത്തിനു ശേഷം തിയറ്ററുകള്‍ സജീവമായ മലബാര്‍ മേഖലയിലാണ് ഈ വാരാന്ത്യത്തില്‍ കെജിഎഫ് 2 ന് ഏറ്റവും മികച്ച പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.