ചിത്രത്തില്‍ മംമ്ത മോഹൻദാസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
വിജയഗാഥ രചിച്ച് പ്രദർശനം തുടർന്ന് വിജയ് സേതുപതി ചിത്രം 'മഹാരാജ'. റിലീസ് ദിനം മുതൽ മികച്ച പ്രകടനം കാഴ്ച വച്ച് ചിത്രം ബോക്സ് ഓഫീസിൽ പുത്തൻ ചരിത്രം കൂടി കുറിച്ചിരിക്കുകയാണ് ഇപ്പോൾ. വെറും ആറ് ദിവസത്തിൽ 50 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ചിത്രം. തമിഴ് ഇൻഡസ്ട്രിയിൽ ഈ വർഷത്തെ രണ്ടാമത്തെ 50 കോടി ചിത്രമാണിത്.
56 കോടിയിലധികം രൂപയാണ് ആറ് ദിവസത്തിൽ മഹാരാജ നേടിയതെന്ന് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ് റിപ്പോർട്ട് ചെയ്യുന്നു. ആഗോള തലത്തിൽ വൈകാതെ തന്നെ 100 കോടി ക്ലബ്ബിൽ മഹാരാജ എത്തുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തലുകൾ. 100 തിയറ്ററുകളിൽ ആദ്യ വാരം റിലീസ് ചെയ്ത ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണത്തോടെ രണ്ടാം വാരം 175 ല്‍ പരം തിയറ്ററുകളിലാണ് വിജയകരമായി പ്രദർശനം തുടരുന്നത്. മഹാരാജ സ്വീകരിച്ച കേരളത്തിലെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് നേരത്തെ വിജയ് സേതുപതി രംഗത്ത് എത്തിയിരുന്നു.
ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ചിത്തിനി' വരുന്നു
ചിത്രത്തില്‍ മംമ്ത മോഹൻദാസ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. അനുരാഗ് കശ്യപ് വില്ലൻ വേഷത്തിലെത്തുന്ന മഹാരാജയുടെ രചനയും നിതിലൻ സാമിനാഥനാണ് നിർവ്വഹിച്ചിരിക്കുന്നത്. ചിത്രത്തിൽ നട്ടി (നടരാജ്), ഭാരതിരാജ, അഭിരാമി, സിംഗംപുലി, കൽക്കി എന്നിവരും അഭിനയിക്കുന്നുണ്ട്. പാഷൻ സ്റ്റുഡിയോസ്, ദി റൂട്ട് എന്നീ ബാനറുകളില്‍ സുധൻ സുന്ദരവും ജഗദീഷ് പളനിസാമിയും ചേർന്നാണ് നിർമ്മാണം. സംഗീതം നൽകിയിരിക്കുന്നത് ബി അജനീഷ് ലോക്നാഥ് ആണ്. ശ്രീ പ്രിയ കമ്പൈൻസിലൂടെ എ വി മീഡിയാസ് കൺസൾട്ടൻസി ആണ് ചിത്രം കേരളത്തിലെ തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. പി ആർ ഒ പ്രതീഷ് ശേഖർ.
