Asianet News MalayalamAsianet News Malayalam

ഇന്ത്യയിലും ആ മാന്ത്രിക സംഖ്യയിലെത്തി, കളക്ഷനില്‍ കുതിപ്പുമായി ശെയ്‍ത്താൻ

ശെയ്‍ത്താൻ ഇന്ത്യയില്‍ നേടിയത്.

Ajay Devgn starrer Shaitaan collection box office report out hrk
Author
First Published Mar 17, 2024, 7:24 PM IST

അജയ് ദേവ്‍ഗണ്‍ നായകനായി എത്തിയ ചിത്രമാണ് ശെയ്ത്താൻ. വമ്പൻ ഹിറ്റായി മാറിയിരിക്കുകയാണ് ശെയ്‍ത്താൻ. മിനിമം ഗ്യാരണ്ടിയുള്ള ഒരു ബോളിവുഡ് താരം എന്ന വിശ്വാസം അജയ് ദേവ്‍ഗണ്‍ നിലനിര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യൻ ബോക്സ് ഓഫീസില്‍ 100 കോടി രൂപയിലധികം ശെയ്‍ത്താൻ നേടിയെന്നാണ് റിപ്പോര്‍ട്ട്.

മാധവനും ജ്യോതികയും വേഷമിട്ട ഹൊറര്‍ ചിത്രം ശെയ്‍ത്താൻ ഇന്ത്യൻ ബോക്സ് ഓഫീസില്‍ മാത്രം 9.12 കോടി രൂപ ഇന്നലെ മാത്രം നേടിയെന്നും ഞായറാഴ്ച വൻ കുതിപ്പുണ്ടായി എന്നുമാണ് റിപ്പോര്‍ട്ട്. അജയ് ദേവ്‍ഗണ്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് വികാസ് ബഹ്‍ലാണ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം.  അമിത് ത്രിവേദിയാണ് ശെയ്‍ത്താന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

അജയ് ദേവ്‍ഗണ്‍ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത് 'ഭോലാ' ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ തമിഴ് ഹിറ്റ് ചിത്രം 'കൈതി'യാണ് ഹിന്ദിയിലേക്ക് എത്തിയത്. അജയ് ദേവ്‍ഗണ്‍ ഭോലാ ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. നടൻ അജയ് ദേവ്‍ഗണ്‍ മുമ്പ് സംവിധാനം നിര്‍വഹിച്ചത് യു മേം ഓര്‍ ഹം', 'ശിവായ്', 'റണ്‍വേ 34' എന്നീ ചിത്രങ്ങളാണ്.

ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റിനൊപ്പം ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത് ഡ്രീം വാരിയേഴ്‍സ് പിക്ചേഴ്‍സുമാണ്. അജയ്‍യുടെ ഭോലാ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഛായാഗ്രാഹണം അസീസ് ബജാജാണ്. മലയാളി നടി അമലാ പോള്‍ ബോളിവുഡ് സിനിമയില്‍ അരങ്ങേറിയ ഭോലായില്‍ തബു, സഞ്‍യ് മിശ്ര, ദീപിക ദോബ്രിയാല്‍, വിനീത് കുമാര്‍, ഗജ്‍രാജ് റാവു, അ‍ര്‍പിത് രങ്ക, ലോകേഷ് മിട്ടല്‍, ഹിര്‍വ ത്രിവേദ്, അര്‍സൂ സോണി, തരുണ്‍ ഘലോട്ട്, അമിത് പാണ്ഡേ, ജ്യോതി ഗൗബ, അഖിലേഷ് മിശ്ര, സിമ, അഭിഷേക് ബച്ചൻ, ചേതൻ ശര്‍മ തുടങ്ങിയവരും നായകൻ അജയ് ദേവ്‍ഗണിനൊപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു.

Read More: തമിഴിലും ഞെട്ടിച്ച് പ്രേമലു, വിറ്റ ടിക്കറ്റുകളുടെ കണക്കുകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios