വിടാമുയർച്ചി ഫെബ്രുവരി 6ന് തിയറ്ററുകളിൽ എത്തും.

തുനിവ് എന്ന ചിത്രത്തിന് ശേഷം അജിത്തിന്റേതായി തിയറ്ററുകളിൽ എത്താനൊരുങ്ങുന്ന സിനിമയാണ് വിടാമുയർച്ചി. പ്രമോഷണൽ മെറ്റീരിയലുകളിൽ നിന്നും ഇതൊരു ആക്ഷൻ ത്രില്ലർ ചിത്രമാണെന്ന് അടിവരയിടുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രിയ താരത്തിന്റെ ആക്ഷൻ രം​ഗങ്ങൾ കാണാൻ കാത്തിരിക്കുകയാണ് അജിത് ആരാധകരും. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ വിടാമുയർച്ചി ഫെബ്രുവരി 6ന് തിയറ്ററുകളിൽ എത്തും. റിലീസിനോട് അനുബന്ധിച്ച് ആരംഭിച്ച ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 

ഈ അവസരത്തിൽ വിടാമുയർച്ചിയുടെ പ്രീ സെയിൽ ബിസിനസിനെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരികയാണ്. ബുക്കിം​ഗ് ആംഭിച്ച് രണ്ട് ദിവസത്തിൽ ഒന്നര ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. ഇതോടൊപ്പം തന്നെ രജനികാന്ത് ചിത്രങ്ങളായ ജയിലറും വേട്ടയ്യനും വിജയിയുടെ ലിയോ, ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം ഉൾപ്പടെയുള്ള സിനിമകളുടെ ആദ്യദിന പ്രീ സെയിലുകളെ വിടാമുയർച്ചി മറികടന്നു കഴിഞ്ഞു. കോയ്മോയ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബുക്ക് മൈ ഷോയിലെ മാത്രം കണക്കാണിത്. മൂന്ന് കോടിയോളം കളക്ട് ചെയ്തുവെന്നും റിപ്പോർട്ടുണ്ട്. ഒരുദിവസത്തെ മാത്രം കണക്കാണിത്. 

67-മത് ​ഗ്രാമി അവാർഡ്: ചരിത്രം കുറിച്ച് ബിയോൺസി; ജന്മദിനത്തിൽ പുരസ്കാര നേട്ടവുമായി ഷക്കീറയും

ഒന്നാം ദിനം നാല്പത്തി അയ്യായിരം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞതെന്നാണ് റിപ്പോർട്ട്. ആദ്യദിനം ഇത്രയും ടിക്കറ്റുകൾ വിറ്റഴിഞ്ഞ ചിത്രവും അജിത്തിന്റേത് തന്നെ. ജയിലർ (40K), തുനിവ് (38K), അമരൻ (30K), ലിയോ (25K) വേട്ടയ്യൻ (17K) ദ ​ഗോട്ട് (10K) എന്നിങ്ങനെയാണ് മറ്റ് സിനിമകളുടെ ആദ്യദിന പ്രീ-സെയിൽ കണക്കുകൾ. 

വീണ്ടും കുമ്പളങ്ങിയിലേക്ക് ഒരു യാത്ര, ഒപ്പം എമ്പുരാന്റെ ആവേശക്കാഴ്‍ചകളും| Vibe Padam Episode 1

മകിഴ് തിരുമേനിയുടെ സംവിധാനത്തിൽ പ്രദർശനത്തിന് എത്തുന്ന വിടാമുയർച്ചിയിൽ തൃഷയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അർജുൻ സർജയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതേസമയം, വിടാമുയർച്ചിയ്ക്ക് എതിരാളിയായി നാ​ഗ ചൈതന്യ ചിത്രം തണ്ടേൽ റിലീസ് ചെയ്യുന്നുണ്ട്. ഫെബ്രുവരി 7നാണ് ഈ പടത്തിന്റെ റിലീസ്. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..