ആര്‍ഡിഎക്സ് ആണ് ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ എന്‍ട്രി

ഇന്ത്യന്‍ സിനിമ ഒരു വ്യവസായം എന്ന നിലയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഏറെ മുന്നോട്ട് പോയി. ഒരുകാലത്ത് വലിപ്പത്തില്‍ ബോളിവുഡിനൊപ്പം നില്‍ക്കാന്‍ മറ്റ് ഭാഷാ സിനിമകള്‍ക്ക് കഴിഞ്ഞിരുന്നില്ലെങ്കില്‍ ഇന്ന് സ്ഥിതി മാറി. രാജ്യത്തെ ഒന്നാം നമ്പര്‍ ചലച്ചിത്രവ്യവസായം തെലുങ്ക് ആണെന്ന് പോലും സംസാരം വരുന്നു. സമീപകാല ചരിത്രത്തില്‍ നേടിയ പാന്‍ ഇന്ത്യന്‍ വിജയങ്ങളുടെ കാര്യം നോക്കിയാല്‍ അതില്‍ അതിശയോക്തിയില്ലതാനും. തെന്നിന്ത്യന്‍ സിനിമയെടുത്താല്‍ വലിപ്പത്തില്‍ മറ്റ് മൂന്ന് ഭാഷാ ചലച്ചിത്ര വ്യവസായങ്ങളോടും മുട്ടാനുള്ള കെല്‍പ്പ് ഇല്ലെങ്കിലും മലയാള സിനിമയുടെ ഇക്കാലയളവില്‍ സ്വന്തമാക്കിയിട്ടുള്ള നേട്ടം അമ്പരപ്പിക്കുന്നതാണ്. 50 കോടി ക്ലബ്ബ് ഇന്ന് മലയാളത്തില്‍ ഒരു സംഭവമില്ല. 100 കോടി ക്ലബ്ബ് എന്ന് പറഞ്ഞാല്‍ ഇന്ന് ആരും ഞെട്ടുകയുമില്ല. വൈഡ് റിലീസിനൊപ്പം പുതിയ വിദേശ മാര്‍ക്കറ്റുകളിലെ മലയാളികളെ ലക്ഷ്യമാക്കിയുള്ള വിതരണവും കളക്ഷന്‍ വര്‍ധിപ്പിക്കുന്ന ഘടകമാണ്. മലയാളത്തിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയം നേടിയ 10 ചിത്രങ്ങളുടെ ലിസ്റ്റ് ആണ് ചുവടെ. അവ നേടിയ കളക്ഷനുകളുടെ അടിസ്ഥാനത്തിലാണ് ലിസ്റ്റിംഗ്.

1. 2018....

2. പുലിമുരുകന്‍

3. ലൂസിഫര്‍....

4. ഭീഷ്മ പര്‍വ്വം

5. ആര്‍ഡിഎക്സ്....

6. കുറുപ്പ്

7. പ്രേമം

8. കായംകുളം കൊച്ചുണ്ണി

9. രോമാഞ്ചം

10. ദൃശ്യം

ആര്‍ഡിഎക്സ് ആണ് ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ എന്‍ട്രി. 24 ദിവസം കൊണ്ടാണ് കുറുപ്പിന്‍റെ ലൈഫ് ടൈം കളക്ഷനെ ആര്‍ഡിഎക്സ് മറികടന്നത്. കേരളത്തില്‍ നിന്ന് മാത്രം 50 കോടി ഗ്രോസ് എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു ചിത്രം. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മലയാളചിത്രമാണ് ആര്‍ഡിഎക്സ്. പുലിമുരുകന്‍, ലൂസിഫര്‍, 2018 എന്നിവ മാത്രമാണ് മലയാളത്തില്‍ നിന്ന് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 

ALSO READ : വൈശാഖിന്‍റെ ബിഗ് ബജറ്റ് ചിത്രം 'ബ്രൂസ്‍ ലീ' ഇനി നടക്കില്ല; കാരണം വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍

WATCH >> "ദുല്‍ഖറും ഫഹദും അക്കാര്യത്തില്‍ എന്നെ ഞെട്ടിച്ചു"; കുഞ്ചാക്കോ ബോബൻ അഭിമുഖം: വീഡിയോ