Asianet News MalayalamAsianet News Malayalam

വിജയകാന്തിന്‍റെ ആരോഗ്യ നില എങ്ങനെ?; വിജയകാന്തിന്‍റ ഭാര്യ പ്രേമലതയുടെ പ്രതികരണം

നേരത്തെ വിജയകാന്ത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത് എന്ന റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ തള്ളിയിരുന്നു.

Wife gives an update on Vijayakanths health He is stable dont believe in rumors vvk
Author
First Published Dec 3, 2023, 11:05 AM IST

ചെന്നൈ: ആരോഗ്യ നില മോശമായതിനാല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്‍റെ ആരോഗ്യ നില സംബന്ധിച്ച് വിശദീകരണവുമായി ഭാര്യ പ്രേമലത. വിജയകാന്തിന്‍റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത് എന്നാണ് പ്രേമലത ആവശ്യപ്പെടുന്നത്. ക്യാപ്റ്റനൊപ്പമുള്ള ചിത്രങ്ങളുടെ പ്രേമലത പങ്കുവച്ചിട്ടുണ്ട്. 

കഴിഞ്ഞ മാസം 18ാം തീയതിയാണ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടന്ന് വിജയകാന്തിനെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി വീട്ടിൽ വിശ്രമത്തിലായിരുന്നു വിജയകാന്ത്. പൊതുവേദികളില്‍ അദ്ദേഹം ഇപ്പോള്‍ പ്രത്യക്ഷപ്പെടാറില്ല. അവസാനമായി പൊതുവേദിയില്‍ വന്നത് അദ്ദേഹത്തിന്‍റെ ജന്മദിനത്തിനായിരുന്നു. അതും വീല്‍ചെയറിലായിരുന്നു വിജയകാന്ത്. 

നേരത്തെ നടനും സംവിധായകനുമായ നാസർ വിജയകാന്തിനെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. വിജയകാന്തിന്റെ ആരോ​ഗ്യം മെച്ചപ്പെട്ടുവരികയാണെന്ന് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് നാസര്‍ ആവശ്യപ്പെട്ടു. 

നേരത്തെ വിജയകാന്ത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലവില്‍ ആശുപത്രിയില്‍ കഴിയുന്നത് എന്ന റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെ തള്ളിയിരുന്നു.

ഇനിക്കും ഇളമൈ  എന്ന സിനിമയിലൂടെ ആണ് വിജയകാന്ത് വെള്ളിത്തിരയില്‍ എത്തുന്നത്. വില്ലനായി വേഷമിട്ട അദ്ദേഹം സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയിലൂടെ നടനായി. ഒടുവില്‍ ക്യാപ്റ്റന്‍ എന്ന പേരിലും വിജയകാന്ത് സിനിമാ ലോകത്ത് അറിയപ്പട്ടു. ഹിന്ദിയിലും മലയാളത്തിലുമടക്കം വിജയകാന്ത് നായകനായ സിനിമകള്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. 

ഹോണസ്റ്റ് രാജ്, തമിഴ്‍ സെല്‍വൻ, വല്ലരശ്, ത്യാഗം, പേരരശ്, വിശ്വനാഥൻ രാമമൂര്‍ത്തി, സിമ്മസനം, രാജ്യം, ദേവൻ, രാമണ, തെന്നവൻ, സുദേശി,ധര്‍മപുരി, ശബരി, അരശങ്കം, എങ്കള്‍ അണ്ണ തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. 

ഡിഎംഡികെയുടെ സ്ഥാപകനായ വിജയകാന്ത്, 2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പാര്‍ട്ടിക്ക് ഒരു സീറ്റേ നേടാനായുള്ളൂ. 2011ല്‍ ഡിഎംകെയുമായി സംഖ്യം ചേര്‍ന്നാണ് താരം തെരഞ്ഞെടുപ്പിനെ നേരിട്ടത്. വിജയകാന്ത് പിന്നീട് പ്രതിപക്ഷനേതാവാകുകയും ചെയ്‍തിരുന്നു. 

പൊരിഞ്ഞ യുദ്ധം, തീതുപ്പി ഡ്രഗണ്‍ യുദ്ധങ്ങള്‍: 'ഹൗസ് ഓഫ് ദി ഡ്രാഗൺ' സീസൺ 2 ട്രെയിലര്‍.!

പേര് പോലെ തന്നെ, ലോകേഷ് അവതരിപ്പിക്കുന്ന 'ഫൈറ്റ് ക്ലബ്': അടിയോട് അടി ടീസര്‍

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios