മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടിയുടെ കളക്ഷൻ റിപ്പോര്‍ട്ട്.

ബാഹുബലി നായികയായി പ്രേക്ഷകര്‍ തിരിച്ചറിയുന്ന താരമാണ് അനുഷ്‍ക ഷെട്ടി. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച പാൻ ഇന്ത്യൻ ചിത്രമായ ബാഹുബലിക്ക് സമാനമായി ഒരു വിജയത്തിന്റെ അനുഷ്‍ക ഷെട്ടിക്ക് പിന്നീട് സാധിച്ചില്ല. ഇടവേളകളുമുണ്ടായി. എന്നാല്‍ നായികയ്‍ക്കും പ്രധാന്യമുള്ള ഒരു ചിത്രമായ മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി 50 കോടി ക്ലബിലെത്തിയപ്പോള്‍ അനുഷ്‍ക ഷെട്ടിയുടെ തിരിച്ചുവരവും അടയാളപ്പെടുത്തിയിരിക്കുകയാണ്.

അനുഷ്‍ക നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്‍തത് മഹേഷ് ബാബുവാണ്. ചിത്രത്തിന്റെ ബജറ്റ് വെറും 12.5 കോടി രുപയായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ വലിയ വിജയമായ ചിത്രമായിരിക്കുകയാണ് മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി. ലോകമെമ്പാടും കുതിപ്പ് രേഖപ്പെടുത്തിയ ഷാരൂഖ് ചിത്രം ജവാന്റെ റിലീസിനൊപ്പം പ്രദര്‍ശനത്തിന് എത്തിയിട്ടും തളരാതെ 50 കോടി നേടി എന്നതും ആ റെക്കോര്‍ഡിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു.

Scroll to load tweet…

ചിരിക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രമായിരുന്നു മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി. നായകനായി എത്തിയത് നവീൻ പൊലിഷെട്ടിയാണ്. നടൻ നവീൻ പൊലിഷെട്ടിക്കും പുതിയ ചിത്രത്തിന്റെ വിജയം വൻ അവസരങ്ങള്‍ തുറക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. അനുഷ്‍ക ഷെട്ടിയുടെയും നവീൻ പൊലിഷെട്ടിയുടെയും കഥാപാത്രങ്ങളുടെ കെമിസ്‍ട്രി വര്‍ക്കായതാണ് വൻ വിജയമായി മാറാൻ കാരണം. ചിത്രത്തിന്റെ നിര്‍മാണം യുവി ക്രിയേഷൻസാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിരവ് ഷായാണ്. സംഗീതം രാധൻ ആണ്.

ചിരഞ്‍ജീവി നായകനാകുന്ന ഒരു പുതിയ സിനിമയിലേക്ക് അനുഷ്‍ക ഷെട്ടിയെ നായികയായി പരിഗണിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ബിംബിസാര ഒരുക്കിയ മല്ലിഡി വസിഷ്‍ഠയുടെ സംവിധാനത്തില്‍ ചിരഞ്‍ജീവിയുടെ നായികയാകാൻ ആലോചിക്കുന്നത് അനുഷ്‍ക ഷെട്ടിയെയാണ്. മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി സിനിമ റിലീസിന് മുമ്പേ കണ്ട് ഇഷ്‍ടപ്പെട്ട ചിരഞ്‍ജീവി അനുഷ്‍ക ഷെട്ടിയെ അഭിനന്ദിക്കുകയും ചെയ്‍തിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വരുന്നതേയുള്ളൂ.

Read More: ബോക്സ് ഓഫീസ് കിംഗ് മോഹൻലാലോ മമ്മൂട്ടിയോ?, 23 വര്‍ഷത്തെ കണക്കുകള്‍ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക