Asianet News MalayalamAsianet News Malayalam

തമിഴ് സിനിമ ലോകത്തെ വരള്‍ച്ച തീര്‍ന്നോ: ഞെട്ടിക്കുന്ന കളക്ഷനില്‍ നാല് ദിവസത്തില്‍ 'അരൺമനൈ 4'

തിയറ്ററുകളില്‍ അറിഞ്ഞ് ആഘോഷിക്കാനുള്ള പുറപ്പാടിലാണ് പ്രേക്ഷകരെന്ന് തോന്നിപ്പിക്കുന്നതാണ് കളക്ഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

Aranmanai 4 box office collection Day 4: Sundar c horror comedy movie  to earn 20 crore in 4 days vvk
Author
First Published May 7, 2024, 2:27 PM IST

ചെന്നൈ: സുന്ദര്‍ സി സംവിധാനം ചെയ്ത്, നായകനായും അഭിനയിച്ച ഹൊറര്‍ കോമഡി ചിത്രം അറണ്‍മണൈ 4 ആണ് തമിഴ്നാട് തീയറ്ററുകളില്‍ ആളുകളെ കയറ്റുന്നു. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യദിനം തന്നെ മികച്ച മൌത്ത് പബ്ലിസിറ്റിയില്‍ നാലാം ദിനത്തില്‍ തന്നെ വന്‍ കളക്ഷനിലേക്ക് എത്തുകയാണ്. 

തിയറ്ററുകളില്‍ അറിഞ്ഞ് ആഘോഷിക്കാനുള്ള പുറപ്പാടിലാണ് പ്രേക്ഷകരെന്ന് തോന്നിപ്പിക്കുന്നതാണ് കളക്ഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. സാക്നില്‍ക്.കോം കണക്കുകള്‍ പ്രകാരം നാല് ദിവസത്തില്‍ 22.15 കോടിയാണ് ചിത്രം ഇന്ത്യന്‍ ബോക്സോഫീസില്‍ നിന്നും നേടിയത്. ആദ്യ ദിനത്തില്‍ 4.65 കോടി നേടിയ ചിത്രം രണ്ടാം ദിനത്തില്‍ 6.65 കോടിയാണ് നേടിയത്. മൂന്നാം ദിനത്തില്‍ ചിത്രം 7.85 കോടി നേടി. അതേ സമയം തിങ്കളാഴ്ച ടെസ്റ്റില്‍ ചിത്രം വിജയിച്ചുവെന്നാണ് നാലാം ദിനത്തിലെ കളക്ഷനിലൂടെ മനസിലാകുന്നത്. 3 കോടിയാണ് ചിത്രം മെയ് 6 തിങ്കളാഴ്ച നേടിയത്. 

സുന്ദര്‍ സിയുടെ സ്ഥിരം ഫോര്‍മാറ്റില്‍ എത്തിയ ചിത്രത്തില്‍ സംവിധായകനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ചിത്രത്തിൽ തമന്നയും റാഷി ഖന്നയുമാണ് നായികമാരായി എത്തിയത്. യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതേ സമയം വിവിധ റിവ്യൂകളില്‍ ചിത്രത്തിന് സമിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

സുന്ദർ സിയുടെ അരൺമനൈ 4   അധികം ലോജിക്കില്ലാതെ രസിപ്പിക്കാൻ ആഗ്രഹിക്കുന്ന ഓഡിയന്‍സിന് ഉള്ളതാണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിവ്യൂ പറയുന്നത്. സ്ഥിരം ലൈനില്‍ തന്നെയാണ് സംവിധായകന്‍ കഥ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിവ്യൂകള്‍ വന്നത്. എന്നാല്‍ അതൊന്നും കളക്ഷനെ ബാധിച്ചില്ലെന്നാണ് കണക്കുകള്‍ പറയുന്നത്. 

അരൺമനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആയിരുന്നു പുറത്തിറങ്ങിയത്. സുന്ദർ, ഹൻസിക മോട്വാനി, വിനയ് റായ്, ആൻഡ്രിയ ജെറമിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. വെങ്കട് രാഘവൻ ആയിരുന്നു തിരക്കഥ. 2016ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും അഭിനയിച്ചിരുന്നു.

2021ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തിൽ സുന്ദർ, ആര്യ, റാഷി, ആൻഡ്രിയ എന്നിവർ അഭിനയിച്ചു. ഈ നാല് ചിത്രങ്ങളും പരസ്പരം ബന്ധമുള്ളവ അല്ല എന്നതും ശ്രദ്ധേയമാണ്. അതേസമയം, ബാന്ദ്ര എന്ന മലയാള സിനിമയാണ് തമന്നയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ദിലീപ് നായകനായ ചിത്രം സംവിധാനം ചെയ്തത് അരുണ്‍ ഗോപിയാണ്. 

'ഇതാണ് ശരിക്കും സന്തൂര്‍ മമ്മി, ഈ വയസിലും' ശ്വേത തിവാരിയുടെ ചിത്രങ്ങളില്‍ കണ്ണു തള്ളി സോഷ്യല്‍ മീഡിയ

'സിംഗിള്‍ മദറാണ്': ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത് സ്ഥിരീകരിച്ച് നടി ഭാമ

Latest Videos
Follow Us:
Download App:
  • android
  • ios