Asianet News MalayalamAsianet News Malayalam

ഒരാഴ്‍ച കൊണ്ട് ഗതി മാറ്റി, തുടക്കം നിസ്സാരം, പിന്നീട് ഞെട്ടിക്കുന്ന തുകയും, ഇത് കിഷ്‍കിന്ധാ കാണ്ഡം ട്വിസ്റ്റ്

ആസിഫ് അലിയുടെ കിഷ്‍കിന്ധാ കാണ്ഡം ഒരാഴ്‍ചയില്‍ നേടുന്നത്.

Asif Alis Kishkindha Kaandam collection report out hrk
Author
First Published Sep 19, 2024, 11:06 AM IST | Last Updated Sep 19, 2024, 11:06 AM IST

പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയത്തിലേക്ക് കുതിക്കുന്ന ഒരു ചിത്രമായിരിക്കുകയാണ് കിഷ്‍കിന്ധാ കാണ്ഡം. ആസിഫ് അലിയുടെ കിഷ്‍കിന്ധാ കാണ്ഡത്തിനെ കളക്ഷൻ കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ്. ബോക്സ് ഓഫീസില്‍ ചെറിയ തുകയുമായി തുടങ്ങിയ കിഷ്‍കിന്ധാ കാണ്ഡം പിന്നീട് ആകെ കളക്ഷനില്‍ ഞെട്ടിക്കുകയാണ്. ഓണം റിലീസായി എത്തിയ ചിത്രം ഒരാഴ്ചയില്‍ ആകെ നേടുന്നത് ഏകദേശം 21 കോടിയായിരിക്കും എന്നാണ് പ്രവചനങ്ങള്‍.

ആസിഫിന്റെ കിഷ്‍കിന്ധാ കാണ്ഡം 12.3 കോടിയാണ് കേരളത്തില്‍ നിന്ന് നേടിയതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിന് പുറത്ത് കിഷ്‍കിന്ധാ കാണ്ഡം 1.85 കോടി ഇന്ത്യയില്‍ നേടിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. വിദേശത്ത് നിന്ന് ആകെ 6.85 കോടി നേടി. നാല്‍പ്പത്തിയഞ്ച് ലക്ഷം മാത്രമാണ് റിലീസിന് ചിത്രത്തിന് നേടാനായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.

സാമൂഹ്യ മാധ്യമങ്ങളില്‍ ആസിഫ് അലിയുടെ ഫോട്ടോ പങ്കുവെച്ച് ചിരിയെ പ്രശംസിക്കുകയാണ് ആരാധകര്‍. ആസിഫ് അലിയുടെ മനോഹരമായ ചിരി സിനിമാ ആരാധകരെ മിക്കപ്പോഴും ആകര്‍ഷിക്കാറുണ്ട്. വിജയത്തിന്റെ ഒരു മന്ദസ്‍മിതം പോലെ താരത്തിന്റെ ആ ചിരി മലയാളത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. തിരക്കഥയുടെ തെരഞ്ഞെടുപ്പില്‍ വേറിട്ട സൂക്ഷ്‍മത താരം പുലര്‍ത്തുന്നുവെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നതും.

ആസിഫിന്റെ കിഷ്‍കിന്ധാ കാണ്ഡം സിനിമയുടെ സംവിധാനം നിര്‍വഹിച്ചത് ദിൻജിത്ത് അയ്യത്താൻ ആണ്. ആസിഫിനൊപ്പം കിഷ്‍കിന്ധാ കാണ്ഡം എന്ന സിനിമയില്‍ വിജരാഘവൻ, അപര്‍ണ ബാലമുരളി, അശോകൻ, ജഗദീഷ്, മേജര്‍ രവി, നിഴല്‍ഗള്‍ രവി നിഷാൻ, ഷെബിൻ ബെൻസണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.  ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്ന ബാഹുല്‍ രമേഷാണ്. തിരക്കഥ എഴുതിയിരിക്കുന്നതും ബാഹുല്‍ രമേഷാണ്. നിര്‍മാണം ജോബി ജോര്‍ജ് തടത്തിലാണ്, 126 മിനിറ്റാണ് ത്രില്ലര്‍ ഴോണറിലുള്ള ചിത്രത്തിന്റെ ദൈര്‍ഘ്യം, സംഗീതം നിര്‍വഹിച്ചിരിക്കുന്നത് മുജീബ് മജീദാണ്.

Read More: രജനികാന്തിനൊപ്പം റാണാ ദഗുബാട്ടിയും, വേട്ടൈയൻ വീഡിയോ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios