Asianet News MalayalamAsianet News Malayalam

മലയാളത്തേക്കാള്‍ പിന്നില്‍! അക്ഷയ് കുമാറിന് പിന്നാലെ അജയ് ദേവ്‍​ഗണ്‍ ചിത്രത്തിനും തിരിച്ചടി, ആദ്യദിനം നേടിയത്

നീരജ് പാണ്ഡേ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം

auron mein kahan dum tha opening box office collection ajay devgn tabu neeraj pandey bollywood 2024 movie
Author
First Published Aug 3, 2024, 5:17 PM IST | Last Updated Aug 3, 2024, 5:17 PM IST

ഹിന്ദി സിനിമാ വ്യവസായത്തിന്‍റെ കഷ്ടകാലം അവസാനിക്കുന്നില്ല. സൂപ്പര്‍താരങ്ങളില്‍ ഷാരൂഖ് ഖാന്‍‌ മാത്രമാണ് സമീപവര്‍ഷങ്ങളില്‍ മികച്ച വിജയം സൃഷ്ടിച്ചത്. നിര്‍മ്മാതാക്കള്‍ ഏറ്റവും മിനിമം ​ഗ്യാരന്‍റി കല്‍പ്പിച്ചിരുന്ന അക്ഷയ് കുമാര്‍ അവിടെ തുടര്‍ പരരാജയങ്ങള്‍ നേരിടുകയാണ്. ഏറ്റവും ഒടുവിലെത്തിയ സര്‍ഫിറയും ബോക്സ് ഓഫീസില്‍‌ വീണിരുന്നു. ഇപ്പോഴിതാ താരമൂല്യമുള്ള മറ്റൊരു ചിത്രവും മോശം ഓപണിം​ഗിന്‍റെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയാണ്. അജയ് ദേവ്‍​ഗണ്‍, തബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നീരജ് പാണ്ഡേ സംവിധാനം ചെയ്ത ഔറോണ്‍ മേം കഹാം ദും ധാ എന്ന ചിത്രമാണ് അത്.

നീരജ് പാണ്ഡേ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം റൊമാന്‍റിക് ത്രില്ലര്‍ വിഭാ​ഗത്തില്‍ പെടുന്ന ഒന്നാണ്. ഇന്നലെയാണ് തിയറ്ററുകളില്‍ എത്തിയത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍‌കിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് റിലീസ് ദിനത്തില്‍ ചിത്രം നേടിയ നെറ്റ് കളക്ഷന്‍ വെറും 1.85 കോടി മാത്രമാണ്. ​ഗ്രോസ് 2.25 കോടിയും. 2009 ന് ശേഷം ഒരു അജയ് ദേവ്‍ഗണ്‍ ചിത്രം നേടുന്ന ഏറ്റവും മോശം ഓപണിംഗ് ആണ് ഇത്. 

അജയ് ദേവ്‍ഗണിന്‍റെ ഈ വര്‍ഷത്തെ മറ്റ് റിലീസുകളുടെ ഓപണിംഗ് അറിയുമ്പോഴേ ഈ തകര്‍ച്ചയുടെ ആഴം മനസിലാവൂ. അദ്ദേഹം നായകനായ മൈദാന്‍ എന്ന ചിത്രം  7.25 കോടിയും ശെയ്ത്താന്‍ എന്ന ചിത്രം 15.21 കോടിയും ആദ്യ ദിനം നേടിയിരുന്നു. അക്ഷയ് കുമാറിന്‍റെ സമീപകാല റിലീസ് സര്‍ഫിറ പോലും പുതിയ അജയ് ദേവ്‍ഗണ്‍ ചിത്രത്തേക്കാളേറെ നേടിയിരുന്നു. 2.4 കോടി ആയിരുന്നു സര്‍ഫിറയുടെ ഓപണിംഗ് ബോക്സ് ഓഫീസ്.

ALSO READ : 'സ്ത്രീകൾക്കും പുരുഷന്മാർക്കും കാണാം'; ട്രെയ്‍ലറി‌ൽ പഞ്ച് ലൈനുമായി 'ഖേല്‍ ഖേല്‍ മേം' അണിയറക്കാര്‍, കാരണമുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios