സായ് രാജേഷ് നീലം രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം

പാന്‍ ഇന്ത്യന്‍ റിലീസുകളുടെ വരവോടെ ബോക്സ് ഓഫീസിലെ വലിയ സംഖ്യകള്‍ മാത്രമാണ് വാര്‍ത്താപ്രാധാന്യം നേടിയത്. 1000 കോടി കളക്ഷന്‍ എന്നൊക്കെ കേട്ടാല്‍ കാണികള്‍ക്ക് പോലും ഇന്ന് വലിയ അത്ഭുതമില്ല. അതേസമയം വല്ലപ്പോഴും സംഭവിക്കുന്ന അത്തരം വിജയങ്ങള്‍ കൊണ്ട് മാത്രം ഒരു ചലച്ചിത്ര വ്യവസായത്തിന് അതിജീവനം സാധ്യമല്ല എന്നതാണ് യാഥാര്‍ഥ്യം. അതിനാല്‍ത്തന്നെ ചെറിയ ബജറ്റിലെത്തുന്ന ചിത്രങ്ങളുടെ വിജയം ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഏറെ ആഹ്ലാദം പകരുന്ന കാര്യമാണ്. ഇപ്പോഴിതാ അത്തരത്തിലൊരു ചിത്രം തെലുങ്കില്‍ ശ്രദ്ധ നേടുകയാണ്.

സായ് രാജേഷ് നീലം രചനയും സംവിധാനവും നിര്‍വ്വഹിച്ച് യുവതാരം ആനന്ദ് ദേവരകൊണ്ട നായകനായ ബേബി എന്ന ചിത്രമാണ് വന്‍ പ്രേക്ഷകപ്രീതി നേടുന്നത്. ഈ വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം (14) രണ്ട് ദിവസം കൊണ്ട് നേടിയ കളക്ഷന്‍ എത്രയെന്ന വിവരം നിര്‍മ്മാതാക്കള്‍ ഇപ്പോള്‍‌ പുറത്തുവിട്ടിട്ടുണ്ട്. ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ രണ്ട് ദിനങ്ങളില്‍ ചിത്രം 14.3 കോടിയാണ് നേടിയിരിക്കുന്നത്. രണ്ട് ദിവസത്തെ തിയറ്റര്‍ കളക്ഷന്‍ കൊണ്ടുതന്നെ ചിത്രം ലാഭത്തിലായതായാണ് റിപ്പോര്‍ട്ടുകള്‍. പ്രൊമോഷന്‍ അടക്കമുള്ള ചിലവുകള്‍ ചേര്‍ത്ത് 4 കോടി മാത്രമാണ് ചിത്രത്തിന്‍റെ ബജറ്റ്. മറ്റ് റൈറ്റ്സ് വിറ്റ വകയിലും ചിത്രം നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഞായറാഴ്ച കളക്ഷനിലും ചിത്രം മികച്ച നേട്ടമുണ്ടാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.

Scroll to load tweet…

ദൊരസാനി എന്ന ചിത്രത്തിലൂടെ 2019 ല്‍ ആയിരുന്നു ആനന്ദ് ദേവരകൊണ്ടയുടെ സിനിമാ അരങ്ങേറ്റം. മിഡില്‍ ക്ലാസ് മെലഡീസ്, പുഷ്പക വിമാനം, ഹൈവേ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. കരിയറിലെ അഞ്ചാമത്തെ ചിത്രമാണ് ബേബി. വൈഷ്ണവി ചൈതന്യയാണ് ചിത്രത്തിലെ നായിക.

ALSO READ : 'അധികം അഭിനയിച്ച ഏഴ് ദിവസത്തിന് എത്ര പ്രതിഫലം വേണം'? അജു നല്‍കിയ മറുപടിയെക്കുറിച്ച് നിര്‍മ്മാതാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം