മമ്മൂട്ടിയെ മറികടന്ന ബേസില്‍ ജോസഫ് ചിത്രം ഫാലിമി 

ബേസില്‍ ജോസഫിന്റെ ഫാലിമി പ്രചരണങ്ങളൊന്നുമില്ലാതെത്തിയ ചിത്രമായിട്ടും മികച്ച വിജയമാണ് നേടിയത്. ചെറിയ ബജറ്റില്‍ ഒരുക്കിയ ഫാലിമിയുടെ കളക്ഷൻ കണക്കുകള്‍ അമ്പരപ്പിക്കുന്നതാണ്. 2023ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രങ്ങളില്‍ ആദ്യ പത്തില്‍ ഇടംനേടാൻ ഫാലിമിക്ക് സാധിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഫാലിമി ആഗോളതലത്തില്‍ ആകെ 17.85 കോടിയുമായി എട്ടാം സ്ഥാനത്താണ് 2023ല്‍ പ്രദര്‍ശനത്തിനെത്തിയ മലയാള ചിത്രങ്ങളുടെ പട്ടികയിലുള്ളത്.

മമ്മൂട്ടി നായകനായ കാതല്‍ സിനിമയെയും കളക്ഷനില്‍ മറികടക്കാൻ ബേസില്‍ ജോസഫിന്റെ ഫാലിമിക്ക് കഴിഞ്ഞു എന്നത് വൻ നേട്ടമായിട്ടാണ് ആരാധകര്‍ കണക്കാക്കുന്നത്. ആഗോളതലത്തില്‍ മമ്മൂട്ടിയുടെ കാതലിന് 14 കോടി രൂപയിലധികമാണ് നേടാനായത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബബ്ലു അജുവാണ് ഫാലിമിയുടെ ഛായാഗ്രാഹണം. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാണ് ഫാലിമി ഒടിയിലും പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.

ജഗദീഷ്, മഞ്ജു പിള്ള, മീനാരാജ് തുടങ്ങിയവരും ഫാലിമിയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു. രചനയും നിതീഷ് സഹദേവാണ്. കോസ്റ്റും ഡിസൈനെർ വിശാഖ് സനൽകുമാർ. 'ഫാലിമി'യുടെ മേക്കപ്പ് സുധി സുരേന്ദ്രൻ.

മമ്മൂട്ടി നായകനായ കാതലും മിക്ക തിയറ്ററുകളില്‍ നിന്നും മാറിയിട്ടുണ്ട്. ഒടിടി റിലീസിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കേരളത്തില്‍ കൊച്ചിയിലെയും തിരുവനന്തപുരത്തെയുമടക്കമുള്ള ചില തിയറ്ററുകളില്‍ മാത്രം നിലവില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന കാതല്‍ വേറിട്ട ഒരു വിഷയമായിരുന്നു ചര്‍ച്ച ചെയ്‍തത്. സ്വവര്‍ഗ പ്രണയിനിയായിട്ടാണ് മമ്മൂട്ടി കാതലിലുള്ളത്. സംവിധാനം നിര്‍വഹിച്ചത് ജിയോ ബേബിയാണ്. നായികയായി എത്തിയത് ജ്യോതികയും. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയ താരങ്ങളും ജ്യോതികയ്‍ക്കും മമ്മൂട്ടിക്കൊപ്പം കാതലില്‍ പ്രധാന കഥാപാത്രങ്ങളായി.

Read More: കേരളത്തില്‍ ഒന്നാമത് ആ സൂപ്പര്‍താരം, ആദ്യ പത്തില്‍ സലാറില്ല, മൂന്നാമൻ മോഹൻലാല്‍, ഒമ്പതാമനായി രജനികാന്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക