Asianet News MalayalamAsianet News Malayalam

മൗത്ത് പബ്ലിസിറ്റി ഗുണമായോ?, നുണക്കുഴി ശനിയാഴ്‍ച നേടിയത്

ബേസില്‍ ജോസഫിന്റെ നുണക്കുഴിക്ക് അവധി ദിവസം നേടാനായത്.

Basil Josephs Nunakkuzhis saturday collection report out hrk
Author
First Published Aug 18, 2024, 10:01 AM IST | Last Updated Aug 18, 2024, 10:00 AM IST

ബേസില്‍ ജോസഫ് നായകനായി വന്ന ചിത്രമാണ് നുണക്കുഴി. ശനിയാഴ്‍ച കുതിപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ് നുണക്കുഴി. ഇന്നലെ മാത്രം നുണക്കുഴി 1.11 കോടി രൂപയാണ് നേടിയത്. നുണക്കുഴിയുടെ ആകെ നേട്ടം 3.51 കോടി രൂപയായി എന്നാണ് പ്രമുഖ സിനിമ ട്രേഡ് അനലിസ്റ്റുകളാണ് സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ നിന്ന് ആകെ 1.65 കോടി റിലീസിന് നേടിയ നുണക്കുഴി മൂന്നാം ദിവസം തെല്ലൊന്നു ഇടിഞ്ഞു. ജീത്തു ജോസഫിന്റെ നുണക്കുഴി 0.75 കോടി രൂപയില്‍ അധികമാണ് മൂന്നാം ദിവസം നേടിയത്  ഇത്തവണ ചിരിക്ക് പ്രാധാന്യം നല്‍കിയാണ് സംവിധായകൻ ജീത്തു ജോസസഫ് എത്തിയിരിക്കുന്നതെന്ന പ്രത്യേകതയുണ്ട്. ചിരി നിറച്ച നുണക്കുഴി സിനിമയുടെ തിരക്കഥ കെ ആര്‍ കൃഷ്‍ണകുമാറിന്റേത് ആണ്.

രസകരമായ ഒട്ടേറെ ചിരി രംഗങ്ങളുമായാണ് സിനിമ പ്രേക്ഷകരുടെ പ്രിയം നേടുന്നതെന്നാണ് റിപ്പോര്‍ട്ട്. ബേസില്‍ ജോസഫിന്റെ മാനറിസങ്ങളാണ് നുണക്കുഴി സിനിമയുടെ പ്രധാന ആകര്‍ഷണം. ആകാംക്ഷ നിറച്ച ചിരി രംഗങ്ങളാണ് ചിത്രത്തില്‍ ഉടനീളം എന്നതും ഒരു പ്രത്യേകതയാണ്. കോമഡിയിലെ ടൈമിംഗില്‍ മികവ് പ്രകടിപ്പിക്കുന്ന താരം ബേസില്‍ ജോസഫിന്റെ നുണക്കുഴി കുടുംബപ്രേക്ഷകരുടെ സിനിമയായും മാറുന്നുവെന്ന അഭിപ്രായം ഇന്ത്യയിലെ ആകെ കളക്ഷനില്‍ നേട്ടമാകും.

ബേസിലിനൊപ്പം ഗ്രേസ് ആന്റണിയും സിദ്ധിഖും ബൈജുവും മനോജ് കെ ജയനും അല്‍ത്താഫും സൈജു കുറുപ്പും ഒക്കെ ചിരിക്ക് കൂട്ടായെത്തുമ്പോള്‍ ഇക്കുറി അജു വര്‍ഗീസ് അല്‍പം സീരിയസാണ്. ഒന്നിനൊന്ന് കോര്‍ത്തിണക്കി പോകുന്ന ചിരി രംഗങ്ങളില്‍ എല്ലാവരും മികച്ച പ്രകടനം നടത്തുന്നുവെന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സതീഷ് കുറുപ്പാണ്. ഉത്സവകാലത്ത് ആര്‍ത്ത് ചിരിക്കാൻ വിഭവങ്ങളുള്ള ചിത്രമാണ് നുണക്കുഴി എന്നാണ് പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

Read More: ഹിന്ദി ബെല്‍ട്ടും കീഴടക്കാൻ വിജയ്, ബോളിവുഡ് നായകൻമാര്‍ക്ക് സ്വപ്‍നം കാണാനാകാത്ത വൻ സ്‍ക്രീൻ കൗണ്ടുമായി ഗോട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios