മികച്ച വിജയമായി ഫാലിമി. 

ബേസില്‍ നായകനായി എത്തിയ പുതിയ ചിത്രമാണ് ഫാലിമി. നവാഗതനായ നിതീഷ് സഹദേവാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ചെറിയ ബജറ്റില്‍ ഒരുക്കിയ ഫാലിമി മികച്ച വിജയമാണ് നേടിയിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ബേസിലിന്റെ ഫാലിമിയുടെ കൊച്ചി മള്‍ട്ടിപ്ലക്സസിലെ കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ്.

ജഗദീഷ്, മഞ്ജു പിള്ള, മീനാരാജ് തുടങ്ങിയവരും ബേസില്‍ ജോസഫിനൊപ്പം പ്രധാന വേഷങ്ങളില്‍ എത്തിയ ഫാലിമി കൊച്ചി മള്‍ട്ടിപ്ലക്സസില്‍ നിന്ന് നേടിയത് ഒരു കോടിയില്‍ അധികമാണ് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. അങ്കിത് മേനോനാണ് ഫാലിമിയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിക്കുന്നത്. ബബ്ലു അജുവാണ് ഫാലിമിയുടെ ഛായാഗ്രാഹണം. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാണ് ഫാലിമിയുടെ ഒടിടി റിലീസ്.

'ജയ ജയ ജയ ജയ ഹേയ്‍ക്ക് ശേഷം ചിയേഴ്‍സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്‍മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിര്‍മിക്കുന്നതാണ് 'ഫാലിമി'. ഫാലിമിക്കായി സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസനാണ് സഹ നിർമ്മാതാവാകുന്നു. പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണനാണ്. പ്രൊഡക്ഷൻ കോർഡിനേറ്റർ ഐബിൻ തോമസുമാണ്

രചനയും നിതീഷ് സഹദേവാണ്. 'ഫാലിമി'യുടെ മേക്കപ്പ് സുധി സുരേന്ദ്രൻ. കോസ്റ്റും ഡിസൈനെർ വിശാഖ് സനൽകുമാർ. ബേസില്‍ നായകനായെത്തുന്ന ഫാലിമി എന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ ശ്രീജിത്ത്‌ ശ്രീനിവാസൻ, സൗണ്ട് മിക്സിങ് വിപിൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനൂപ് രാജ്, ത്രിൽസ് പി സി സ്റ്റണ്ട്സ്, വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് അമൽ സി സാധർ, ടൈറ്റിൽ ശ്യാം സി ഷാജി, ഡിസൈൻ യെല്ലോ ടൂത്ത് എന്നിവരുമാണ്.

Read More: ഗരുഡൻ വമ്പൻ വിജയമായോ?, ഫൈനല്‍ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്, ആകെ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക