വമ്പന്‍ റിലീസുകളെല്ലാം ഒഴിഞ്ഞുനിന്ന മാര്‍ച്ചില്‍ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ശ്രദ്ധ നേടിയത്. ടൈഗര്‍ ഷ്രോഫ് നായകനായ ബാഗി 3, ഇര്‍ഫാന്‍ ഖാന്‍ നായകനായ അംഗ്രേസി മീഡിയവും.
വമ്പന്‍ റിലീസുകളെല്ലാം ഒഴിഞ്ഞുനിന്ന മാര്‍ച്ചില്‍ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് ശ്രദ്ധ നേടിയത്. ടൈഗര്‍ ഷ്രോഫ് നായകനായ ബാഗി 3, ഇര്‍ഫാന്‍ ഖാന്‍ നായകനായ അംഗ്രേസി മീഡിയവും. എന്നാല്‍ രണ്ട് ചിത്രങ്ങളും ചേര്‍ന്ന് ബോക്സ് ഓഫീസില്‍ നിന്ന് ആകെ നേടിയത് 108 കോടി രൂപ മാത്രവും! കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ബോളിവുഡിന്‍റെ ആകെ തീയേറ്റര്‍ കളക്ഷന്‍ 370 കോടി രൂപ ആയിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ ബോളിവുഡിന്‍റെ മാര്‍ച്ച് മാസത്തെ കളക്ഷന്‍ (മുകളില്‍ നിന്ന് താഴേക്ക്)
1. 2019- 370 കോടി
2. 2018- 361 കോടി
3. 2017- 216 കോടി
4. 2014- 159 കോടി
5. 2016- 152 കോടി
6. 2013- 149 കോടി
7. 2012- 140 കോടി
8. 2020- 108 കോടി
9. 2015- 55 കോടി
10. 2011- കണക്കുകള്‍ ലഭ്യമല്ല (പ്രധാന റിലീസുകള്‍ ഉണ്ടായിരുന്നില്ല)
(കണക്കുകള്‍ക്ക് കടപ്പാട്- കൊയ്മൊയ്)
