നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന 'ചത്താ പച്ച' മലയാളത്തിലെ ആദ്യ മുഴുനീള ഡബ്ല്യുഡബ്ല്യുഇ സ്റ്റൈല്‍ ആക്ഷന്‍ കോമഡി ചിത്രമാണ്

മലയാളത്തിലെ ആദ്യ മുഴുനീള ഡബ്ല്യുഡബ്ല്യുഇ സ്റ്റൈല്‍ ആക്ഷന്‍ കോമഡി ചിത്രം എന്ന വിശേഷണവുമായി എത്തുന്ന ചിത്രമാണ് ചത്താ പച്ച. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്ത ചിത്രമാണിത്. നാളെയാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം എത്തുന്നത്. ഇതുവരെ പുറത്തെത്തിയിട്ടുള്ള പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ക്കൊക്കെ മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന് അഡ്വാന്‍സ് ബുക്കിംഗിലും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗ് സംബന്ധിച്ച വിവരങ്ങള്‍ കേരളത്തിലെ വിതരണക്കാരായ വേഫെറര്‍ ഫിലിംസ് തന്നെ പുറത്തുവിട്ടിരുന്നു. വേഫെറര്‍ ഇന്ന് ഉച്ചയ്ക്ക് പുറത്തുവിട്ട കണക്ക് അനുസരിച്ച് കേരളത്തില്‍ റിലീസ് ദിനത്തിലേക്കുള്ള ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ഒരു കോടി കടന്നിട്ടുണ്ട്.

റീൽ വേൾഡ് എന്റർടെയ്ന്‍മെന്‍റ് ആണ് ചിത്രം നിർമ്മിക്കുന്നത്. ട്രാൻസ് വേൾഡ് ഗ്രൂപ്പും ലെൻസ്മാൻ ഗ്രൂപ്പും ചേർന്നാണ് റീൽ വേൾഡ് എന്റർടെയ്ന്‍‍മെന്‍ഫ് എന്ന നിർമ്മാണ കമ്പനിക്ക് രൂപം നൽകിയത്. റിതേഷ് എസ് രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പുറത്തു വന്നിരുന്നു. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത് എന്നിവർ യഥാക്രമം, ലോക്കോ ലോബോ, വെട്രി, ചെറിയാൻ, ലിറ്റിൽ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തിലെത്തുന്നത്. വാൾട്ടർ എന്ന കഥാപാത്രമായി ആണ് മെഗാസ്റ്റാർ മമ്മൂട്ടി ഇതിൽ അതിഥി വേഷത്തിൽ എത്തുന്നത്.

ശങ്കർ- ഇഹ്സാൻ- ലോയ്

ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്, ട്രൈലെർ ലോഞ്ച് എന്നിവ കൊച്ചിയിൽ വച്ച് നടന്നിരുന്നു. ട്രെയ്‌ലറിനും ചിത്രത്തിലെ ഗാനങ്ങൾക്കും വമ്പൻ പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കർ- ഇഹ്സാൻ- ലോയ് ടീം ആദ്യമായി മലയാളത്തിൽ സംഗീതം പകരുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത് ടി സീരിസ് ആണ്. മലയാള സിനിമാ പ്രേക്ഷകർ ഇതുവരെ വെള്ളിത്തിരയിൽ കാണാത്ത തരത്തിലുള്ള ആക്ഷൻ രംഗങ്ങളാണ് ചിത്രത്തിലൂടെ എത്തിക്കുന്നത് എന്ന സൂചനയാണ് ഇതിൻ്റെ ട്രെയ്‌ലർ നൽകുന്നത്. ഫോർട്ട് കൊച്ചിയിലുള്ള ഒരു അണ്ടർ ഗ്രൗണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. സ്റ്റൈൽ റെസ്ലിങ് ക്ലബ്‌ പശ്ചാത്തലമാക്കുന്ന ചിത്രമാണ് ഇത്.

സിദ്ദിഖ്, ലക്ഷ്മി മേനോൻ, മനോജ് കെ ജയൻ, ഖാലിദ് അൽ അമേരി, റാഫി, തെസ്നി ഖാൻ, മുത്തുമണി, കാർമെൻ എസ് മാത്യു, ദർതഗ്നൻ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണൻ നമ്പ്യാർ, മിനോൺ, സരിൻ ശിഹാബ്, വേദിക ശ്രീകുമാർ, ഓർഹാൻ, ആൽവിൻ മുകുന്ദ്, അർച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 115 ലധികം രാജ്യങ്ങളിൽ ആണ് ചിത്രം റിലീസ് പ്ലാൻ ചെയ്യുന്നത്. ആഗോള വിതരണ കമ്പനിയായ ദി പ്ലോട്ട് പിക്ചേഴ്സുമായി സഹകരിച്ചാണ് ചിത്രത്തിന്റെ ടീം ഈ വമ്പൻ റിലീസ് ഒരുക്കുന്നത്. പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രത്തിൻ്റെ നോർത്ത് ഇന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയത് ബോളിവുഡിലെ വമ്പൻ ടീമായ ധർമ്മ പ്രൊഡക്ഷൻസ് ആണ്. അവർ ആദ്യമായി വിതരണം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് "ചത്താ പച്ച". തെലുങ്ക് സംസ്ഥാനങ്ങളിൽ മൈത്രി മൂവി മേക്കേഴ്‌സ് വിതരണം ചെയ്യുന്ന ചിത്രം, തമിഴ്നാട്- കർണാടക സംസ്ഥാനങ്ങളിൽ എത്തിക്കുന്നത് പിവിആർ ഇനോക്സ് പിക്ചേഴ്സ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം ആഗോള റിലീസായെത്തും.

ഛായാഗ്രഹണം- ആനന്ദ് സി ചന്ദ്രൻ, അഡീഷണൽ ഛായാഗ്രഹണം- ജോമോൻ ടി ജോൺ, സുദീപ് ഇളമൻ, എഡിറ്റിംഗ്- പ്രവീൺ പ്രഭാകർ, ആക്ഷൻ- കലൈ കിങ്സൺ, വസ്ത്രാലങ്കാരം- മെൽവി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - ജോർജ് എസ്, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, ആർട്ട്‌- സുനിൽ ദാസ്, സൌണ്ട് ഡിസൈൻ-ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൌണ്ട് മിക്സ്-അരവിന്ദ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ-പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ-അരീഷ് അസ്ലം, ജിബിൻ ജോൺ, സ്റ്റിൽ ഫോട്ടോഗ്രാഫി-അർജുൻ കല്ലിങ്കൽ, കളറിസ്റ്റ്-ശ്രീക് വാരിയർ, പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്സ്, വിഷ്വൽ ഇഫക്റ്റുകൾ-വിശ്വ എഫ്എക്സ്, ഡിഐ-കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ആനിമേഷനുകൾ-യുനോയിയൻസ്, ബഹുഭാഷാ ഡബ്ബിംഗ് ഡയറക്ടർ-ആർപി ബാല (ആർപി സ്റ്റുഡിയോസ്), മർച്ചൻഡൈസ് പാർട്ണർ-ഫുൾ ഫിലിമി, പിആർഒ - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming