കേരളത്തില്‍ മഞ്ഞുമ്മല്‍ ബോയ്‍സ് ആദ്യ ദിനം നേടുന്നത്. 

മുതിര്‍ന്ന നടൻമാര്‍ക്കൊപ്പം യുവ താരങ്ങളുടെയും സിനിമ വിസ്‍മയങ്ങള്‍ സൃഷ്‍ടിക്കുന്ന കാലമാണ് നിലവില്‍ മലയാളത്തില്‍. താരങ്ങളേക്കാള്‍ ആഖ്യാനത്തിനും അതിന്റെ കഥയ്‍ക്കും സിനിമയില്‍ പ്രാധാന്യമുള്ള കാലം. അതിനാല്‍ പ്രേക്ഷകരും പ്രേക്ഷകരും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. എന്തായാലും കേരള ബോക്സ് ഓഫീസ് കളക്ഷനില്‍ മഞ്ഞുമ്മല്‍ ബോയ്‍സ് 2.4 കോടി രൂപയില്‍ അധികം നേടുമെന്നാണ് ഓര്‍മാക്സ് മീഡിയ പ്രവചിക്കുന്നത്.

ജാനേമൻ എന്ന സര്‍പ്രൈസിന് പിന്നാലെ സംവിധായകൻ ചിദംബരത്തിന്റേതായി എത്തുന്നു എന്നതായിരുന്നു മഞ്ഞുമ്മല്‍ ബോയ്‍സിന്റെ ആദ്യ ആകര്‍ഷണം. ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സിന്റെ സംഗീത സംവിധായകൻ സുഷിൻ ശ്യാം ഒരു അഭിമുഖത്തില്‍ പറഞ്ഞതും വലിയ ശ്രദ്ധയാകര്‍ഷിച്ചു, മഞ്ഞുമ്മല്‍ ബോയ്‍സ് മലയാള സിനിമയുടെ സീൻ മാറ്റും എന്നായിരുന്നു സുഷിൻ ശ്യാം അഭിപ്രായപ്പെട്ടത്. മലയാളത്തിലെ പുതു തലമുറ സംഗീത സംവിധായകരില്‍ പ്രധാനിയായ സുഷിൻ ശ്യാമിന്റെ വാക്കുകള്‍ യുവാക്കളെയടക്കം വലിയ രീതിയില്‍ സ്വാധീനിച്ചത് മഞ്ഞുമ്മല്‍ ബോയ്‍സിലെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചു.

തിയറ്ററില്‍ നിന്ന് ലഭിക്കുന്ന പ്രതികരണവും സിനിമയിലെ പ്രതീക്ഷകളെ ശരിവയ്‍ക്കുന്നതാണ്. സൗഹൃദത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ചിത്രമായതിനാല്‍ അതിന്റെ വൈബ് അനുഭവപ്പെടുന്നുണ്ട്. ചിദംബരത്തിന്റെ മികച്ചൊരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയസ്‍ എന്ന അഭിപ്രായങ്ങളാണ് പൊതുവെ മിക്കയിടത്തും. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മഞ്ഞുമ്മല്‍ ബോയ്‍സ് ഹിറ്റായാല്‍ മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിനും നസ്‍ലെന്റെ പ്രേമലുവിനും ബോക്സ് ഓഫീസില്‍ ചെറിയ ഭീഷണിയായി മാറിയേക്കും. മികച്ച അഭിപ്രായങ്ങള്‍ നേടിയെങ്കിലും ഭ്രമയുഗത്തിന്റെ കളക്ഷനില്‍ വൻ കുതിപ്പുണ്ടാവാത്തത് പ്രേമലുവിനും മികച്ച സ്വീകാര്യതയുള്ളതിനാലാണ് എന്ന് അഭിപ്രായമുണ്ട്. പ്രേമലു ആഗോളതലത്തില്‍ 50 കോടി ക്ലബില്‍ എത്തി മുന്നേറുമ്പോള്‍ മമ്മൂട്ടിയുടെ ഭ്രമയുഗം ആ നേട്ടത്തിലെത്താൻ മൂന്ന് നാല് ദിവസമെങ്കിലും കുറഞ്ഞത് എടുക്കും എന്നാണ് റിപ്പോര്‍ട്ട്. ഭ്രമയുഗം കേരളത്തില്‍ നിന്ന് 3.5 കോടിയും നസ്‍‍ലെന്റെ പ്രേമലു 90 ലക്ഷവമാണ് ഓപ്പണിംഗില്‍ സ്വന്തമാക്കിയത് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

Read More: 'സൂര്യ ഉഗ്രൻ, ഞെട്ടിക്കുന്ന മാറ്റം', ആദ്യ റിവ്യു പുറത്ത്, കങ്കുവ ഇന്ത്യ കൊണ്ടാടും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക