Asianet News MalayalamAsianet News Malayalam

ബോക്സ് ഓഫീസിനെ നിരാശപ്പെടുത്താതെ 'കോബ്ര'; വിക്രം ചിത്രം ആദ്യദിനം തമിഴ്നാട്ടില്‍ നിന്ന് നേടിയത്

ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍

cobra first day tamil nadu box office collection vikram ajay gnanamuthu Seven Screen Studio
Author
First Published Sep 1, 2022, 11:45 AM IST

കോളിവുഡ് സമീപകാലത്ത് ആവേശത്തോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു വിക്രം നായകനായ കോബ്ര. മൂന്ന് വര്‍ഷത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന വിക്രം ചിത്രം എന്നതായിരുന്നു അതിന്‍റെ പ്രധാന കാരണം. മഹാന് ശേഷമെത്തുന്ന വിക്രം ചിത്രമാണിത്. എന്നാല്‍ മഹാന്‍ ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്ട് റിലീസ് ആയിരുന്നു. കൊവിഡിനു മുന്‍പ് പ്രദര്‍ശനത്തിനെത്തിയ കദരം കൊണ്ടാന്‍ ആണ് അവസാനം തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട വിക്രം ചിത്രം. ചിത്രത്തിന്‍റെ പ്രീ റിലീസ് ഹൈപ്പിന്‍റെ തെളിവായിരുന്നു റിലീസിന് മുന്‍പുള്ള അഡ്വാന്‍സ് ബുക്കിംഗ് കണക്കുകള്‍. തമിഴ്നാട്ടില്‍ നിന്ന് 5.3 കോടിയും (ചൊവ്വാഴ്ച വൈകിട്ട് 3 വരെയുള്ള കണക്ക്) കേരളത്തില്‍ നിന്ന് 70 ലക്ഷവുമാണ് റിലീസിന് തലേന്ന് ചിത്രം നേടിയത്. ചിത്രത്തിന്‍റെ ആദ്യദിന ബോക്സ് ഓഫീസ് കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തെത്തി തുടങ്ങിയിട്ടുണ്ട്.

കേരളത്തില്‍ നിന്ന് ചിത്രം ആദ്യദിനം നേടിയത് 1.25 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബീസ്റ്റും വിക്രവും കഴിഞ്ഞാല്‍ ഈ വര്‍ഷം ഒരു തമിഴ് ചിത്രത്തിന് കേരളത്തില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ഓപണിംഗ് ആണിത്. തമിഴ്നാട്ടില്‍ നിന്ന് റിലീസ് ദിനത്തില്‍ ചിത്രം 12 കോടി നേടിയതായി ട്രാക്കര്‍മാരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. തമിഴ്നാട്ടില്‍ ഈ വര്‍ഷത്തെ തമിഴ് റിലീസുകളിലെ ടോപ്പ് 5 ഓപണിംഗുകളിലും ചിത്രം ഇടംപിടിച്ചുവെന്ന് ടൈംസിന്‍റെ റിപ്പോര്‍ട്ട്.

cobra first day tamil nadu box office collection vikram ajay gnanamuthu Seven Screen Studio

 

യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണെങ്കിലും പാട്ടുകള്‍ക്ക് പ്രാധാന്യമുണ്ട്. എ ആര്‍ റഹ്‍മാന്‍ ആണ് സംഗീതം പകരുന്നത്. വിക്രം ഏഴ് വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന്‍ മാത്യുവും മിയ ജോര്‍ജും സർജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇമൈക നൊടികൾ, ഡിമോണ്ടെ കോളനി എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജ്ഞാനമുത്തു. 

ALSO READ : തമന്നയുടെ മലയാളം അരങ്ങേറ്റം ദിലീപിനൊപ്പം; കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ ആരംഭം: വീഡിയോ

Follow Us:
Download App:
  • android
  • ios