ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം കൂലിയുടെ ഒരു മാസത്തെ ബോക്സ് ഓഫീസ് കളക്ഷൻ. 

തമിഴ് സിനിമയില്‍ ഈ വര്‍ഷം പ്രേക്ഷകര്‍ക്കിടയില്‍ റിലീസിന് മുന്‍പ് ഏറ്റവും ആകാംക്ഷ പകര്‍ന്ന ചിത്രങ്ങളില്‍ പ്രധാനമായിരുന്നു കൂലി. കോളിവുഡിലെ യുവതലമുറ സംവിധായകരില്‍ ഏറ്റവും ശ്രദ്ധേയനായ ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ രജനികാന്ത് ആദ്യമായി നായകനാവുന്ന ചിത്രം എന്നതായിരുന്നു കൂലിയുടെ യുഎസ്‍പി. വന്‍ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷിന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം എന്നത് ഇന്‍ഡസ്ട്രിയെ സംബന്ധിച്ചും പ്രതീക്ഷ പകര്‍ന്ന കാര്യമായിരുന്നു. എന്നാല്‍ പലപ്പോഴും സംഭവിക്കാറുള്ളതുപോലെ ആദ്യ ദിനം ആദ്യ ഷോകള്‍ക്ക് ശേഷം പ്രേക്ഷകരുടെ വിധിയെഴുത്ത് ചിത്രത്തിന് അനുകൂലമായിരുന്നില്ല. ബോക്സ് ഓഫീസില്‍ ചിത്രം വീഴുമോ എന്ന ഭയം ഈ പ്രേക്ഷകാഭിപ്രായങ്ങള്‍ ഉയര്‍ത്തിയെങ്കിലും അത് സംഭവിച്ചില്ല എന്നതില്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സിന് ആശ്വസിക്കാം. ഇപ്പോഴിതാ ചിത്രത്തിന്‍റെ ക്ലോസിം​ഗ് ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ഓ​ഗസ്റ്റ് 14 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയ ​ഗ്രോസ് കളക്ഷന്‍ 337.31 കോടിയാണ്. നെറ്റ് കളക്ഷന്‍ 284.84 കോടിയും. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ചിത്രം നേടിയത് 177.75 കോടി ആണ്. അങ്ങനെ ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഒരു മാസം കൊണ്ട് നേടിയത് 515.06 കോടി ആണെന്ന് സാക്നില്‍ക് അറിയിക്കുന്നു. 350 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണ് ഇതെന്നായിരുന്നു റിലീസിന് മുന്‍പ് എത്തിയ റിപ്പോര്‍ട്ടുകള്‍. ബജറ്റിന്‍റെ മൂന്നിരട്ടിയോളം കളക്ഷന്‍ വന്നാല്‍ മാത്രമേ നിര്‍മ്മാതാവിന് മെച്ചമുണ്ടാകൂ എന്നത് പരി​ഗണിക്കുമ്പോള്‍ സണ്‍ പിക്ചേഴ്സിന് കൂലിയുടെ ബോക്സ് ഓഫീസ് കളക്ഷന്‍ വലിയ നേട്ടം ഉണ്ടാക്കിയിട്ടില്ല.

എന്നാല്‍ ഒടിടി അടക്കമുള്ള റൈറ്റ്സ് വില്‍പ്പനയിലൂടെ വലിയ നേട്ടം ഉണ്ടായിട്ടുണ്ടാവാം താനും. ഒടിടി അടക്കമുള്ള റൈറ്റ്സ് വില്‍പ്പനയിലൂടെ നിര്‍മ്മാതാക്കള്‍ക്ക് എന്തായാലും വലിയ നഷ്ടം പകര്‍ന്ന സംരംഭമാവാന്‍ ഇടയില്ല കൂലി. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്. 11 ന് ചിത്രം സ്ട്രീമിം​ഗും ആരംഭിച്ചു. ചെന്നൈ അടക്കമുള്ള ചുരുക്കം സെന്‍ററുകളില്‍ ചിത്രം ഇപ്പോഴും തുടരുന്നുണ്ട്. എന്നാല്‍ മള്‍ട്ടിപ്ലെക്സ് ശൃംഖലകളിലെ ചെറിയ കപ്പാസിറ്റി തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. അതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്ഷനില്‍ ഇനി വലിയ മുന്നേറ്റം ഉണ്ടാവാന്‍ പോവുന്നില്ല,

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming